സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി പരീക്ഷ ജൂണിൽ നടത്തും
കൊച്ചിയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി യുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടർ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടർ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ ജൂണില്‍ നടത്തുന്നതായിരിക്കും .
വിദ്യാര്‍ഥികള്‍ പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളില്‍ ഈ മാസം 28 വരെ ഫൈന്‍ കൂടാതെയും മെയ് രണ്ടു വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈംടേബിള്‍ അടുത്തമാസം പ്രസിദ്ധീകരിക്കും. റജിസ്ട്രേഷനുളള അപേക്ഷാഫോറം സെന്ററുകളില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഐഎച്ച്ആര്‍ഡി വെബ് സൈറ്റില്‍ www.ihrd.ac.in സന്ദർശിക്കുക .
https://www.facebook.com/Malayalivartha