ഇന്ത്യൻ ആർമി ടെക്നിക്കൽ ഗ്രാജുയേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഇന്ത്യൻ ആർമി ടെക്നിക്കൽ ഗ്രാജുയേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . അവിവാഹിതരായ പുരുഷൻമാർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം . 2019 ജനുവരിയിൽ ദെഹ്റാദൂൺ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ കോഴ്സ് ആരംഭിക്കും.
വിജയകരമായി ഈ കോഴ്സ് പൂർത്തിയാക്കിയാൽ ഇന്ത്യൻ ആർമിയിൽ പെർമനന്റ് കമ്മിഷനായി ജോലിലഭിക്കും.
യോഗ്യത: ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയിരിക്കണം . അവസാന വർഷം പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
സിവിൽ, ആർക്കിടെക്ചർ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ അടക്കമുള്ള വിഭാഗങ്ങളിലാണ് പ്രവേശനം നടക്കുന്നത് . അപേക്ഷ അയക്കാനുള്ള അവസാന തീയതി: മേയ് 16.
https://www.facebook.com/Malayalivartha