കാലിക്കറ്റ് സർവകലാശാലയിൽ ഫാഷൻ ഡിസൈനിങ് പഠിക്കാം
കോഴിക്കോട് പി.ടി. ഉഷ റോഡിലെ സര്‍വകലാശാലാ കേന്ദ്രത്തില്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. ഹ്യുമാനിറ്റീസ്, കോമേഴ്സ്, സയന്‍സ് വ്യത്യാസമില്ലാതെ ഏത് വിഷയത്തിലേയും പ്ലസ്ടുക്കാര്‍ക്ക് ബിഎസ് സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് കോഴ്സിന് ചേരാവുന്നതാണ്.
മികച്ച തൊഴില്‍ സാധ്യതയുള്ള മേഖലയാണ് ഫാഷന്‍ ഡിസൈനിംഗ്. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഉണ്ടാവും. പെണ്‍കുട്ടികള്‍ക്കാണ് ഈ കേന്ദ്രത്തില്‍ പ്രവേശനം. സര്‍വകലാശാലയുടെ ഏകജാലക സംവിധാനത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങള്‍ക്ക്: 0495 2761335.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ എംഎ/എംഎസ് സി/എം.കോം/എംഎസ്ഡബ്ല്യൂ/എംസിജെ/എംടിടിഎം/എംബിഇ/എംടിഎച്ച്എം (സിയുസിഎസ്എസ്, 2013 മുതല്‍ പ്രവേശനം) റഗുലര്‍ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ എട്ട് വരെയും 150 രൂപ പിഴയോടെ ജൂണ്‍ 13 വരെയും അപേക്ഷിക്കാം.
എംസിഎ സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷ
എംസിഎ (2010, 2011 പ്രവേശനം) അഞ്ചാം സെമസ്റ്റര്‍ സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷ ജൂണ്‍ 11ന് നടക്കും. ഹാള്‍ടിക്കറ്റ് സ്പെഷല്‍ സപ്ലിമെന്ററി എക്സാം യൂണിറ്റില്‍ നിന്ന് ജൂണ്‍ നാലിന് ലഭിക്കും. ഐഡി കാര്‍ഡ് ഹാജരാക്കണം.
ബിആര്‍ക് പരീക്ഷാ കേന്ദ്രം മാറ്റം
ആറാം സെമസ്റ്റര്‍ ബിആര്‍ക് പരീക്ഷക്ക് കള്ളന്തോട് കെഎംസിടി കോളജ് ഓഫ് ആര്കിടെക്ചര് കേന്ദ്രമായി അപേക്ഷിച്ചവര്‍ ചേലേമ്ബ്ര ഡിജി കോളജ് ഓഫ് ആര്‍കിടെക്ചറിലാണ് പരീക്ഷ എഴുതേണ്ടത്.
പരീക്ഷാഫലം
2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ് സി ജിയോഗ്രഫി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ പത്ത് വരെ അപേക്ഷിക്കാം.
2017 ഒക്ടോബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഫില്‍ സംസ്കൃതം പരീക്ഷാഫലം വെബ്സൈറ്റില്‍ .
രണ്ടാം സെമസ്റ്റര്‍ എംസിഎ (സിയുസിഎസ്എസ്) ഡിസംബര്‍ 2017 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ എട്ട് വരെ അപേക്ഷിക്കാം.
https://www.facebook.com/Malayalivartha