യങ് ഇന്നോവറ്റേഴ്സ് പ്രോഗ്രാമ്മിലേക്കു ജൂൺ 11 വരെ അപേക്ഷിക്കാം
വിദ്യാര്‍ഥികളിലെ ശാസ്ത്രപ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിലേക്ക് ജൂണ്‍ 11 വരെ അപേക്ഷിക്കാം.
ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര പ്രവൃത്തിപരിചയ മേളകളില്‍ ജില്ലാ-സംസ്ഥാന തലങ്ങളില്‍ ജേതാക്കളായവര്‍, കൊളീജിയറ്റ് എജ്യൂക്കേഷന്‍ ഡയറക്ടറേറ്റ് ശാസ്ത്രയാന്‍ പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ടര്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മത്സര വിജയികള്‍, ഇന്‍സ്പയര്‍ പ്രതിഭകള്‍, സംസ്ഥാന ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സില്‍ തിരഞ്ഞെടുത്ത റൂറല്‍ ഇന്നൊവേറ്റേഴ്സ്, മറ്റു പ്രമുഖസ്ഥാപനങ്ങള്‍ നടത്തിയ ശാസ്ത്രസംബന്ധമായ മത്സരങ്ങള്‍ എന്നിവയിലെ വിജയികള്‍ തുടങ്ങിയവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. വിവരങ്ങള്‍ക്കും രജിസ്ട്രേഷനും yip.kdisc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha