കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല 'ക്യാറ്റ്' ഫലം പ്രസിദ്ധീകരിച്ചു
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബി.ടെക് അടക്കം വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അഖിലേന്ത്യാ തലത്തില്‍ നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
കോട്ടയം കുറുപ്പന്തറ, മാഞ്ഞൂര്‍ പുല്ലേങ്കുന്നേല്‍ വീട്ടില്‍ മാത്യു ജോസഫിന്റെ മകന് അമല്മാത്യുവിനാണ് ബി.ടെക് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത്. തിരുവനന്തപുരം ഉള്ളൂ സ്വദേശി അശ്വതി വീട്ടില്‍ ബൈജുവിന്റെ മകന് സഹില്ശങ്കര് രണ്ടാം റാങ്കും കോഴിക്കോട് മാവിലപ്പറമ്ബ് അഭിരാമി വീട്ടില്‍ പ്രതാപ് കുമാറിന്റെ മകള്‍ അഭിരാമി എലിസബത്ത് പ്രതാപ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എസ്.സി/എസ്.ടി വിഭാഗത്തില്‍ വൈക്കം ഇട്ടിത്തറ വീട്ടില്വിജയന്റെ മകന് മിഥുന് വി ജയ് ഒന്നാം റാങ്ക് കരസ്ഥമാക്കി.
റാങ്ക് പട്ടികയും മറ്റ് വിശദാംശങ്ങളുംwww.cusat.nic.inഎന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. യോഗ്യരായ ബി.ടെക് വിദ്യാര്ത്ഥികള്ക്ക്തങ്ങളുടെ ഓപ്ഷനുകള്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ദുബായ് അടക്കം ഇന്ത്യയിലെ 133 കേന്ദ്രങ്ങളിലായി 17237 പേര് പരീക്ഷ എഴുതിയിരുന്നു. ഇതില്‍ 11645 പേരാണ് യോഗ്യത നേടിയിട്ടുള്ളത്.
https://www.facebook.com/Malayalivartha