ഇന്ത്യൻ ഓയിൽ കോഓപ്പറേഷൻ കിഴക്കൻ മേഖലയിലെ വിവിധ സംസ്ഥാനങ്ങളിലായുള്ള ജൂനിയർ ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഇന്ത്യൻ ഓയിൽ കോഓപ്പറേഷൻ കിഴക്കൻ മേഖലയിലെ വിവിധ സംസ്ഥാനങ്ങളിലായുള്ള ജൂനിയർ ഓപ്പറേറ്റർ തസ്തികയിലേക്ക് 50 ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .
യോഗ്യത:45 % ശതമാനം മാർക്കോടെ പ്ലസ് ടു .എസ് സി , എസ് ടി ക്കാർക്ക് 40 ശതമാനം മാർക്ക് മതി .ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും ഒരു വർഷത്തെ ഹെവി ഡ്രൈവിംഗ് ലൈസൻസും ഉണ്ടാവണം .ബി ഇ ,എം ബി എ ,സി എ ,ഐ സി ഡബ്ല്യൂ എ ,എൽ എൽ ബി ,എം സി എ പോലുള്ള ഉയർന്ന പ്രൊഫഷണൽ യോഗ്യത ഉള്ളവർ അപേക്ഷിക്കേണ്ടതില്ല .
പ്രായം:18 - 26 .എസ് സി എസ് ടി കാർക്ക് 5 വർഷവും ഒ ബി സി വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും 2018 ജൂൺ 30 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത് .
തെരെഞ്ഞെടുപ്പ് :എഴുത്തുപരീക്ഷ ,സ്കിൽ പ്രൊഫിഷ്യൻസി ,ഫിസിക്കൽ ടെസ്റ്റ് എന്നിവയുണ്ടാവും.
അപേക്ഷ ഫീസ് :150 രൂപ . ഇത് ഓൺലൈനായി അടയ്ക്കാം.
അപേക്ഷ :അപേക്ഷ ഓൺലൈനായി www .iocl .com എന്ന വെബ്സൈറ്റിൽ സമർപ്പിക്കണം .ഏതെങ്കിലും ഒരു സംസ്ഥാനത്തെ റീജണിലെ ഒഴിവിലേക്ക് മാത്രമേ അപേക്ഷിക്കാവൂ.
ഓൺലൈൻ അപേക്ഷിക്കുന്ന അവസാന തീയതി ജൂലായ് 7
കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും .
https://www.facebook.com/Malayalivartha