പാലക്കാട് ജില്ലയിലെ വിവിധ പദ്ധതികളിലേക്ക് മെഡിക്കൽ ഓഫീസർ,പാർടൈം ഡോക്ടർ,ലാബ് ടെക്നീഷ്യൻ,ഫിസിയോതെറാപ്പിസ്റ്റ് സ്റ്റാഫ് നഴ്സ്(പാലിയേറ്റീവ് കെയർ),സ്റ്റാഫ് നഴ്സ്(യൂറോളജി),ഫാർമസിസ്റ്റ് എന്നീ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
പാലക്കാട് ജില്ലയിലെ വിവിധ പദ്ധതികളിലേക്ക് മെഡിക്കൽ ഓഫീസർ,പാർടൈം ഡോക്ടർ,ലാബ് ടെക്നീഷ്യൻ,ഫിസിയോതെറാപ്പിസ്റ്റ് സ്റ്റാഫ് നഴ്സ്(പാലിയേറ്റീവ് കെയർ),സ്റ്റാഫ് നഴ്സ് (യൂറോളജി),ഫാർമസിസ്റ്റ് എന്നീ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് എം.ബി.ബി.എസ്. ബിരുദം,ടി.സി.എം.സി. രജിസ്ട്രേഷൻ എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം. പാർട്ട് ടൈം ഡോക്ടർ തസ്തികയിലേക്ക് എം.ബി.ബി.എസ്. ബിരുദം,ടി.സി.എം.സി. രജിസ്ട്രേഷൻ എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം. ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് അല്ലെങ്കിൽ പ്ലസ് ടു ബയോളജിയിൽ 50 ശതമാനം മാർക്ക്,സർക്കാർ അംഗീകൃത ബി.എസ്സി.,എം.എൽ.ടി. , ഡി.എം.എൽ.ടി എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം. ഫിസിയോതെറാപ്പിസ്റ്റ്-പാലിയേറ്റീവ് തസ്തികയിലേക്ക് ഫിസിയോതെറാപ്പിയിൽ ബിരുദം,ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം,എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം കൂടാതെ ആർ.സി.ഐ. രജിസ്ട്രേഷൻ ഉള്ളവർക്ക് മുൻഗണന. സ്റ്റാഫ് നഴ്സ്-പാലിയേറ്റീവ് കെയർ തസ്തികയിലേക്ക് ജി.എൻ.എം. / ബി.എസ്സി. നഴ്സിങ്. ബി.സി.സി.പി.എൻ. കോഴ്സും കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം. സ്റ്റാഫ് നഴ്സ്-യൂറോളജിതസ്തികയിലേക്ക് ജി.എൻ.എം. / ബി.എസ്സി. നഴ്സിങ്. കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ യൂറോളജി യൂണിറ്റിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം.
ഫാർമസിസ്റ്റ് തസ്തികയിലേക്ക് ബി.ഫാം /ഡി.ഫാം.,ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം.പ്രവൃത്തിപരിചയം അഭിലഷണീയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജില്ലാ പ്രോഗ്രാം മാനേജർ എൻ.ആർ.എച്.എം (ആരോഗ്യകേരളം) , ജില്ലാ ആശുപത്രി പരിസരം , പാലക്കാട് 678001 എന്ന വിലാസത്തിൽ ജൂലൈ 18 നു വൈകിട്ട് 5 വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha