ദേനാ ബാങ്കിൽ പ്രൊബേഷനറി ഓഫിസർ തസ്തികയിൽ അവസരം
ദേനാ ബാങ്കിൽ പ്രൊബേഷനറി ഓഫിസർ തസ്തികയിൽ അവസരം. 300 ഒഴിവുകളാണുള്ളത്. അമിറ്റി യൂണിവേഴ്സിറ്റി വഴി ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്സിലേക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രൊബേഷനറി ഓഫിസർ തസ്തികയിൽ നിയമനം. ബിരുദക്കാർക്ക് അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് ഒൻപത്.
പ്രായം: 2017 ഏപ്രിൽ ഒന്നിനു 20– 29. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിനു അഞ്ചും ഒബിസിയ്ക്കു മൂന്നും അംഗപരിമിതർക്ക് 10 വർഷവും ഇളവ്.വിമുക്ത ഭടൻമാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
യോഗ്യത (2017 ഏപ്രിൽ ഒന്നിന്): കുറഞ്ഞത് മൊത്തം 60 % മാർക്കോടെ (പട്ടികവിഭാഗം, അംഗപരിമിതർക്ക് 55 % മാർക്ക് മതി) ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യം.
അപേക്ഷാഫീസ്: 400 രൂപ. പട്ടികവിഭാഗം/അംഗപരിമിതർക്ക് 50 രൂപ മതി. ഓൺലൈൻ മുഖേന ഫീസടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം: www.denabank.co.in എന്ന വെബ്സൈറ്റ് വഴി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
https://www.facebook.com/Malayalivartha