ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ അവസരം
പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൻറ വിശാഖപട്ടണം റിഫൈനറിയിലേക്ക് അപേക്ഷിക്കാം. ടെക്നീഷ്യൻ ഒാപറേഷൻസ്, ടെക്നീഷ്യൻ ബോയ്ലർ എന്നീ തസ്തികകളിലായി 60 ഒഴിവുകളുണ്ട്. (ജനറൽ-23, എസ്.സി-7, എസ്.ടി-4, ഒ.ബി.സി-18, എസ്.ടി, ബാക്ക്ലോഗ്-8).
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ പാസായിരിക്കണം. ഫുൾടൈം റെഗുലർ കോഴ്സായി, അംഗീകൃത സ്ഥാപനത്തിൽ പഠിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർക്ക് കുറഞ്ഞത് 50 ശതമാനവും അല്ലാത്തവർ 60 ശതമാനവും മാർക്ക് മിനിമം നേടിയിരിക്കണം.
പ്രായം: 2017 മേയ് ഒന്നിന് 18-25 വയസ്സ്. ഉയർന്ന പ്രായത്തിൽ എസ്.സി, എസ്.ടിക്ക് അഞ്ചും ഭിന്നശേഷി ഒ.ബി.സി-എൻ.സിക്ക് മൂന്നും വയസ്സിെൻറ ഇളവുണ്ട്. ഭിന്നശേഷിക്കാരിലെ ജനറൽ വിഭാഗത്തിന് 10ഉം ഒ.ബി.സി-എൻ.സിക്ക് 13ഉം എസ്.സി, എസ്.ടിക്ക്-15ഉം വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും.ശമ്പളം: 40,000 രൂപ. എഴുത്തുപരീക്ഷ/കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റിന്റെ
അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷ ഫീസ്: 600 രൂപ (എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർക്ക് ബാധകമല്ല). എസ്.ബി.ഐ യുടെ ചലാനായും ഒാൺലൈൻ ആയും ഫീസടക്കാം.അപേക്ഷിക്കേണ്ട വിധം: www.hpclcareers.com, www.hindstanpetroleum.com എന്നീ വെബ്സൈറ്റുകൾ വഴി ഒmൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ എട്ട്.
https://www.facebook.com/Malayalivartha