ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ ഗ്രേഡ് സി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ ഗ്രേഡ് സി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 12 ആണ്.
സീനിയർ എൻജിനീയർ(ഡ്രില്ലിങ്), സീനിയർ എൻജിനീയർ (ഫീൽഡ് എൻജിനീയറിങ്, പൈപ് ലൈൻ), സീനിയർ എൻജിനീയർ (പ്രൊഡക്ഷൻ), സീനിയർ എൻജിനീയർ (സിവിൽ), സീനിയർ കെമിസ്റ്റ്/ സീനിയർ റിസർച് സൈന്റിസ്റ്റ്, സീനിയർ ബയോടെക്നോളജിസ്റ്റ്, സീനിയർ ഓഫിസർ–എച്ച്ആർ, സീനിയർ എൻജിനീയർ(ഐടി/ഇആർപി), സീനിയർ എൻജിനീയർ (ടെലികോം/ ഇൻസ്ട്രുമെന്റേഷൻ), സീനിയർ ഓഫിസർ– എച്ച്എസ്ഇ/സീനിയർ എൻജിനീയർ– ഫയർ സർവീസ്, സീനിയർ ഓഫിസർ– പിഎ എന്നീ തസ്തികകളിലാണ് അവസരം.
ബിരുദം/ ബിരുദാനന്തര ബിരുദക്കാർക്കാണ് അവസരം. 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ വിജയിച്ചവരായിരിക്കണം അപേക്ഷകർ. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.oil-india.com എന്ന വെബ്സൈറ്റ് കാണുക.
https://www.facebook.com/Malayalivartha