കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയിൽ ഗ്രൂപ് സി നോൺ ഗസറ്റഡ് ഒഴിവുകൾ
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഇൻറലിജൻസ് ബ്യൂറോയിൽ അസിസ്റ്റൻറ് സെൻട്രൽ ഇൻറലിജൻസ് ഒാഫിസർ ഗ്രേഡ്-II/എക്സിക്യൂട്ടിവ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ് സി നോൺ ഗസറ്റഡ് തസ്തികയാണ്. 1300 ഒഴിവുകളുണ്ട്.
യോഗ്യത: അംഗീകൃത സർവകലാശാലയുടെ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രായപരിധി 2017 സെപ്റ്റംബർ ഒമ്പതിന് 18നും 27നും മധ്യേ. ഒ.ബി.സി വിഭാഗക്കാർക്ക്മൂന്ന് വർഷവും എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും വയസ്സിളവുണ്ട്. അപേക്ഷകർ ഇന്ത്യയിലെവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.
അപേക്ഷഫീസ്: 100 രൂപ. ജനറൽ, ഒ.ബി.സി വിഭാഗക്കാരായ പുരുഷന്മാർ മാത്രം ഫീസടച്ചാൽ മതി. വനിതകളും എസ്.സി, എസ്.ടി വിഭാഗക്കാരും ഫീസടക്കേണ്ടതില്ല.
എഴുത്തുപരീക്ഷ, ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കേരളത്തിൽ തിരുവനന്തപുരമാണ് എഴുത്തുപരീക്ഷാകേന്ദ്രം.
www.mha.nic.in ലൂടെ ഒാൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാനതീയതി സെപ്റ്റംബർ 2.
കൂടുതൽ വിവരങ്ങൾക്ക് www.mha.nic.in കാണുക.
https://www.facebook.com/Malayalivartha