ബിരുദധാരികൾക്ക് ഐ.സി.ഐ.സി.ഐ ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍ ആകാം
55 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവർക്ക് ഐ.സി.ഐ.സി.ഐ ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍ ആവാം. ഇതിനായി മണിപ്പാല്‍ സര്‍വകലാശാലയുടെ സഹകരണത്തോടെ ഐ.സി.ഐ.സി.ഐ ബാങ്ക് നടത്തുന്ന ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ ഇന്‍ ബാങ്കിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കണം. ഈ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണു. കോഴ്സ് പൂർത്തിയാക്കിയാൽ ഐ.സി.ഐ.സി.ഐ ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍മാരായി നിയമനം ലഭിക്കും.
ഒരു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം. ഇന്റർവ്യൂ എഴുത്തു പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്. ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ. ഡിസംബര്‍ 31 നകം അപേക്ഷിച്ചിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : https://www.icicicareers.com/website/Jobs/Hot-Jobs/369480.html.
https://www.facebook.com/Malayalivartha