ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിൽ പ്രസിദ്ധീകരണ വിഭാഗത്തിൽ ഒഴിവുകൾ
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിൽ ഇംഗ്ലീഷ് പ്രസിദ്ധീകരണ വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോപ്പി അസിസ്റ്റന്റ്/കണ്ടന്റ് റൈറ്റർ എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷിക്കേണ്ടത്.
ഇംഗ്ലീഷിലോ ജേണലിസത്തിലോ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ നല്ല പ്രചാരത്തിലുള്ള ഇംഗ്ലീഷ് മാധ്യമത്തില്‍ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 7 ആണ്. വിശദമായ ബയോഡാറ്റ prddirector@gmail.com എന്ന ഇ മെയിൽ ലേക്ക് അയക്കണം.
https://www.facebook.com/Malayalivartha