നാവിക സേനയില്‍ ഓഫീസറാകാൻ അവസരം; സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
നാവികസേനയിലെ വിവിധ തസ്തികകളിൽ ഒഴിവുകൾ. ലോ, ഐ.ടി, എജുക്കേഷന്‍, ലോജിസ്റ്റിക്സ് എന്നീ കേഡറുകളിലായിട്ടാണ് ഒഴിവുകൾ. എജുക്കേഷന്‍, ഐ.ടി. ബ്രാഞ്ചുകളിലേക്ക് അവിവാഹിതരായ പുരുഷന്മാര്‍ക്കുമാത്രമേ അപേക്ഷിക്കാനാവൂ. ലോജിസ്റ്റിക്സ്, ലോ വിഭാഗങ്ങളിലേക്ക് അവിവാഹിതരായ സ്ത്രീകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഒക്ടോബർ 20 .
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാര്‍ക്കോടെ പി.ജി./ ബി.ഇ./ ബി.ടെക്. എന്‍.സി.സി. സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
പുരുഷന്മാർക്ക് 157 സെ.മീ. ഉം സ്ത്രീകള്‍ക്ക് 152 സെ.മീ. ഉം ആണ് ഉയരം. പ്രായത്തിനനുസരിച്ച തൂക്കവും മികച്ച കാഴ്ചശക്തിയും ഉണ്ടായിരിക്കണം. വര്‍ണാന്ധത, നിശാന്ധത എന്നിവ പാടില്ല.
ഏഴിമല നാവിക അക്കാദമിയില്‍ ആണ് പരിശീലനം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ ഷോര്‍ട്ട് സര്‍വീസ്/പെര്‍മനന്റ് സര്‍വീസ് കമ്മിഷന്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://goo.gl/m69Cd3.
മനശ്ശാസ്ത്രപരീക്ഷ, ഗ്രൂപ്പ്ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സബ് ലഫ്റ്റനന്റ് പദവിയില്‍ ആണ് നിയമനം. ബെംഗളൂരു, വിശാഖപട്ടണം, ഭോപ്പാല്‍, കോയമ്പത്തൂര്‍ എന്നി സ്ഥലങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ അയക്കാൻ പാടില്ല.
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: www.joinindiannavy.gov.in.
https://www.facebook.com/Malayalivartha