ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിൽ കോണ്‍സ്റ്റബിള്‍
കേന്ദ്ര ഗൃഹമന്ത്രാലയത്തിനു കീഴിൽ വരുന്ന ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിൽ പുരുഷന്മാർക്ക് അവസരം. ട്രേഡ്സ്മാന്‍ തസ്തികയിലാണ് ഒഴിവുകൾ. ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
യോഗ്യത: എസ്.എസ്.എല്‍.സി./തത്തുല്യം. അതത് ട്രേഡില്‍ രണ്ടുവര്‍ഷ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഐ.ടി.ഐ./വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സും ഒരുവര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ അതത് ട്രേഡിലോ ബന്ധപ്പെട്ട ട്രേഡിലോ ഉള്ള രണ്ടുവര്‍ഷ ഐ.ടി.ഐ. ഡിപ്ലോമയും ആണ് യോഗ്യത.
2017 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഉയർന്ന പ്രായപരിധി 23 വയസ്സാണ്. പിന്നാക്ക സമുദായക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ശാരീരികയോഗ്യത: ഉയരം 167.5 സെ.മീ. നെഞ്ചളവ് 78-83 സെ.മീ. എസ്.ടി. വിഭാഗക്കാര്‍ക്ക് യഥാക്രമം 162.5 സെ.മീ. 76-81. കാഴ്ചശക്തി: 6/6, 6/9 രണ്ടുകണ്ണിനും, കണ്ണടയില്ലാതെ. പരന്നപാദം, കോങ്കണ്ണ്, കൂട്ടിമുട്ടുന്ന കാല്‍മുട്ട് എന്നിവ അയോഗ്യതയാണ്.
അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും: http://bsf.nic.in/en/recruitment.html.
അപേക്ഷാഫോമിന്റെയും അഡ്മിറ്റ് കാര്‍ഡിന്റെയും മാതൃക ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് എ4 സൈസ് പേപ്പറില്‍ തയ്യാറാക്കി പൂരിപ്പിച്ച് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അയയ്ക്കണം. അവസാന തീയതി ഒക്ടോബര്‍ 22 ആണ്.
https://www.facebook.com/Malayalivartha