നാഷനൽ ഹെൽത്ത് മിഷനിൽ കരാർ നിയമനം
നാഷനൽ ഹെൽത്ത് മിഷൻ കരാർ അടിസ്ഥാനത്തിൽ വിവിധങ്ങളായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയിലാണ് ഒഴിവുകൾ. ക്ലാർക്ക് കം ഡിഇഒ-സിഎംഎച്ച്പി, ഡേറ്റാ എൻട്രി ഒാപ്പറേറ്റർ, ഭൂമിക കോ-ഒാർഡിനേറ്റര്‍, പ്യൂൺ, പീഡിയാട്രീഷ്യന്‍, ഗൈനക്കോളജിസ്റ്റ്, കൗൺസിലർ/ ഡയറ്റീഷ്യൻ-എൻസിഡി, ആർബിഎസ്കെ നഴ്സ്/എഎൻഎം, ഇഎൻടി, ഫിസിഷ്യൻ, മെഡിക്കൽ ഒാഫിസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിഎംഎച്ച്പി, ഇൻസ്ട്രക്ടർ ഫോർ യങ് ഹിയറിങ് ഇംപയേഡ്-എൻപിപിസിഡി, സീനിയര്‍ ട്രീറ്റ്മെന്റ് ലാബ് സൂപ്പർവൈസർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഒാഡിയോമെട്രിക് അസിസ്റ്റന്റ്-എൻപിപിസിഡി എന്നീ മേഘലകളിലായിട്ടാണ് ഒഴിവുകൾ.
ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 20 ആണ്. കൂടുതൽ അറിയാൻ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha