42 തസ്തികകളിലെ ഒഴിവുകളിലേക്ക് പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചു
42 തസ്തികകളിലെ ഒഴിവുകളിലേക്ക് പി എസ് സി വിജ്ഞാപനം; അവസാന തീയതി നവംബർ 5 പുറപ്പെടുവിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 5 ആണ്. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല.
കമ്പനി/കോര്‍പ്പറേഷനുകളിലെ അസിസ്റ്റന്റ് തസ്തിക (കാറ്റഗറി നമ്പര്‍ 399/2017):
സീനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ്/ജൂനിയര്‍ അസിസ്റ്റന്റ്/ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍/അസിസ്റ്റന്റ് ഗ്രേഡ് II/ക്ലാര്‍ക്ക് ഗ്രേഡ് I/ ടൈം കൂപ്പര്‍ ഗ്രേഡ് ഈ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്/കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് എന്നിവ ഉൾപ്പെടെ ആറ് കമ്പനി/കോര്‍പ്പറേഷനുകളിലേക്കും കേരളത്തിലെ വികസന അതോറിറ്റികളിലേക്കും നിയമനം നടത്തും.
അക്കൗണ്ട്സ് ഓഫീസര്‍, സാനിട്ടറി കെമിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം), ജൂനിയര്‍ കെമിസറ്റ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ്, ആര്‍ക്കിടെക്ചറല്‍, അസിസ്റ്റന്റ് ജിയോളജിസ്റ്റ്, ജൂനിയര്‍ കെമിസ്റ്റ് എന്നീ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha