ഫെഡറൽ ബാങ്കിൽ ലീഗൽ ഒാഫിസർ
ഫെഡറൽ ബാങ്കിൽ കമ്പനി സെക്രട്ടറി, ലീഗൽ ഒാഫിസർ എന്നീ തസ്തികകളിൽ ഒഴിവുകൾ. www.federalbank.co.in ൽ ‘Careers’ ലിങ്കിൽ “Recruitment of Assistant Company Secretary & Legal Officers”ൽ കാണുന്ന “Apply Online” ൽ കൂടിയാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബർ 22 നു മുൻപായി അപേക്ഷിക്കണം.
അസിസ്റ്റൻറ് കമ്പനി സെക്രട്ടറി:
ബിരുദം (50 ശതമാനം മാർക്കിൽ കുറയാതെ) ഉള്ളവർക്ക് അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കമ്പനി സെക്രട്ടറി സിന്റെ അസോസിയേറ്റ് മെംബർഷിപ് ഉണ്ടായിരിക്കണം. നിയമത്തിലുള്ള ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉണ്ടെങ്കിൽ അത് മുൻഗണന ക്രമത്തിൽ അധികയോഗ്യതയായി കണക്കാക്കുന്നതാണ്. ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ 10 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഉയർന്ന പ്രായ പരിധി 40 വയസ്സിൽ കൂടാൻ പാടില്ല.
ലീഗൽ ഒാഫിസർ സ്കെയിൽ I/II:
50 ശതമാനം മാർക്കോടെ നിയമ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തിരിക്കണം. സമാന മേഖലയിൽ മൂന്നു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉണ്ടാവണം. ഉയർന്ന പ്രായ പരിധി 30 വയസ്സിൽ കൂടാൻ പാടില്ല.
രണ്ട് തസ്തികകളിലും നിയമനം ലഭിക്കുന്നവർക്ക് ഒരുവർഷത്തെ പ്രബേഷൻ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് careers@federalbank.co.in എന്ന വെബ്സൈറ്റ് നോക്കുക. ഫോൺ: 0484 -2621720, 2634032 .
https://www.facebook.com/Malayalivartha