നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ ടെക്നിക്കൽ ഒഴിവുകൾ
ഇന്ത്യയിലെ നാഷനൽ ഹൈവേയ്സ് ഓഫ് അതോറിറ്റിയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ടെക്നിക്കൽ തസ്തികയിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കരാർ അടിസ്ഥാനത്തിൽ 165 ഒഴിവുകളുള്ളതിൽ അഞ്ചെണ്ണം കേരളത്തിൽ ആണ്.
സിവിൽ എൻജിനീയറിങ്ങിൽ ബിരുദം ആണ് യോഗ്യത. കൂടാതെ സിവിൽ എൻജിനീയറിങ് വിഷയത്തിൽ അംഗീകൃത ഗേറ്റ് സ്കോർ ഉണ്ടായിരിക്കുകയും വേണം.
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 28 ന് രാവിലെ റീജനൽ ഒാഫിസുകളിലോ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റുകളിലോ എത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് www.nhai.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha