സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസറാകാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷലിസ്റ്റ് കേഡര്‍ തസ്തികകളില്‍ 50 ഒഴിവ്. ഡെപ്യൂട്ടി മാനേജര്‍ (ഇന്റേണല്‍ ഓഡിറ്റ്) തസ്തികയിലാണ് നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 28. മിഡില്‍ മാനേജ്മെന്റ് ഗ്രേഡ് സ്കെയില്‍2 തസ്തികയാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് അപേക്ഷിക്കാം. സി.ഐ.എസ്.എ. യോഗ്യതയുള്ളവര്‍ക്കു മുന്‍ഗണന. കുറഞ്ഞത് രണ്ടു വര്‍ഷം പ്രവൃത്തിപരിചയമുണ്ടാകണം.
പ്രായം: 21- 35. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷം ഇളവുണ്ടാകും. വിമുക്തഭടന്മാര്ക്ക് നിയമാനുസൃത ഇളവുണ്ട്. ശമ്പളം: 31705- 45950 രൂപ.
എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്, ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. ഒരു വര്‍ഷം പ്ര?ബേഷനുണ്ടാകും. ഫെബ്രുവരി 25ന് പരീക്ഷ നടത്തിയേക്കും.
എഴുത്തുപരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്. 600 രൂപയാണ് അപേക്ഷാഫീസ്. വികലാംഗര്‍ക്ക് 100 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കാം. ഓണ്‍ലൈന്‍ അപേക്ഷാഫോം പേയ്മെന്റ് ഗേറ്റ്വേയുമായി ചേര്‍ത്തിരിക്കും. ഫീസ് അടയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും സ്ക്രീനില്‍ ലഭിക്കും. ഫീസ് അടയ്ക്കുന്നതു സംബന്ധിച്ച കൂടുതല്‍ വെബ്സൈറ്റില്‍. വിലാസം: www.bank.sbi, www.sbi.co.in
https://www.facebook.com/Malayalivartha