സി.ഐ.എസ്.എഫിൽ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) ൽ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 447 ഒഴിവുകളാണുള്ളത്
കോണ്‍സ്റ്റബിള്‍/ ഡ്രൈവര്‍ എന്നീ തസ്തികകളിലാണ് നിയമനങ്ങൾ നടക്കുക. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. കോണ്‍സ്റ്റബിള്‍/ ഡ്രൈവര്‍- 344, കോണ്‍സ്റ്റബിള്‍/ ഡ്രൈവര്‍ കം പമ്പ് ഒാപ്പറേറ്റര്‍- 103 ഒഴിവുകള്‍ എന്നിങ്ങനെയാണുള്ളത്.
പുരുഷൻമാർക്കാണ് അവസരം. 21-27 വയസ്സിനിടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷകർ പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ വിജയിച്ചിരിക്കണം.
ജനറല്‍, ഒബിസി വിഭാഗങ്ങള്‍ക്ക് 100 രൂപയാണ് അപേക്ഷഫീസ്. എസ്.സി, എസ്.ടി, വിമുക്തഭടന്മാര് എന്നിവര്‍ക്ക് അപേക്ഷ ഫീസ് ഇല്ല. എസ്.ബി.ഐ ചെല്ലാൻ വഴിയോ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയോ അപേക്ഷ ഫീസ് അടക്കാം. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 അഞ്ചുമണിവരെ ' http://cisfrectt.in ' എന്ന വെബ്സൈറ്റിലൂടെ ഒാണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷഫീസ് അടക്കേണ്ട അവസാന തീയതി മാര്‍ച്ച് 21 ആണ്.
https://www.facebook.com/Malayalivartha