ഐ.എസ്.ആര്.ഒ യില്‍ സയന്റിസ്റ്റ്/എന്‍ജിനീയര്‍- എസ്.സി തസ്തികകളിൽ 106 ഒഴിവുകൾ
ഐ.എസ്.ആര്.ഒയില്‍ സയന്റിസ്റ്റ്/എന്‍ജിനീയര്‍- എസ്.സി തസ്തികയില്‍ അവസരങ്ങൾ അറിയിക്കുന്നു. ആകെ 106 ഒഴിവുകളാണുള്ളത്.
ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍, കമ്പ്യൂട്ടർ സയന്‍സ് വിഭാഗങ്ങളിലാണ് അവസരം. ഇലക്ട്രോണിക്സ് -32, മെക്കാനിക്കല്‍ -45, കമ്പ്യൂട്ടർ സയന്‍സ് -29 എന്നിങ്ങനെയാണ് ഒഴിവ്.
അപേക്ഷകർക്ക് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ/ തത്തുല്യ ഗ്രേഡോ നേടിയ ബി.ഇ/ ബി.ടെക് ബിരുദം നേടിയിരിക്കണം. 2017-18 അധ്യയനവര്‍ഷം കോഴ്സ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകന് 2018 ഫെബ്രുവരി 20ന് 35 വയസ്സ് തികഞ്ഞിരിക്കണം. വിമുക്തഭടന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും കേന്ദ്ര സര്‍ക്കാറിന്റെ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
അപേക്ഷഫീസ് 100 രൂപയാണ്. വനിതകള്‍ക്കും എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്ക്കും ഫീസില്ല. ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ അല്ലെങ്കില്‍ എസ്.ബി.ഐ ബ്രാഞ്ചുകള്‍ വഴിയോ ഫീസ് അടക്കാം.
കേരളത്തില്‍ തിരുവനന്തപുരത്താണ് പരീക്ഷകേന്ദ്രം. ഏപ്രില്‍ 22 നായിരിക്കും പരീക്ഷ. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒാണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ' www.isro.gov.in ' എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20.
https://www.facebook.com/Malayalivartha