ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ അവസരം
ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഹെവി മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് എന്നിവ നിർബന്ധമാണ്.
അപേക്ഷകന് രണ്ടുവര്‍ഷം മുന്‍പരിചയവും നിര്‍ദിഷ്ട ശാരീരിക യോഗ്യതയും ഉണ്ടാവണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 15 ആണ്. കൂടുതൽ വിവരങ്ങൾക്കായി ' www.recruitment.itbpolice.nic.in ' എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha