ഐ.എസ്.ആര്.ഒ യില്‍ 106 ഒഴിവുകൾ
ഐ.എസ്.ആര്.ഒ യില്‍ അവസരങ്ങൾ അറിയിക്കുന്നു. ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളില്‍ സയന്റിസ്റ്റ്/എന്‍ജിനീയര്‍ തസ്തികകളിലാണ് ഒഴിവുകൾ അറിയിച്ചിരിക്കുന്നത്. ആകെ 106 ഒഴിവുകളാണുള്ളത്. 65 ശതമാനം മാര്‍ക്കോടെ ബി.ഇ/ ബി.ടെക്കാണ് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത. 2017-2018 അധ്യയന വര്‍ഷം കോഴ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്.
ഓണ്‍ലൈനായാണ് അപേക്ഷകൾ അയക്കേണ്ടത്. 100 രൂപയാണ് അപേക്ഷ ഫീസ്. ഇന്റര്‍നെറ്റ് ബാങ്കിങ്/ ഡെബിറ്റ് കാര്‍ഡ്, വഴി ഫീസ് അടയ്ക്കാം. വനിതകള്‍ക്കും എസ്.സി, എസ്.ടി, വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഫീസ് ബാധകമല്ല.
https://www.facebook.com/Malayalivartha