സിഐഎസ്‌എഫിൽ 447 ഒഴിവുകൾ
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ (സിഐഎസ്‌എഫ്) കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍-344, കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍ കം പമ്പ് ഓപറേറ്റര്‍-103 എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ആകെ 447 ഒഴിവുകളാണുള്ളത്
അപേക്ഷകർ മെട്രിക്കുലേഷന്‍ ജയം, അല്ലെങ്കില്‍ തത്തുല്യം നേടിയിരിക്കണം. ഡ്രൈവിങ് ലൈസന്‍സും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അപേക്ഷകന്റെ പ്രായം 21 നും 27 നുമിടയിലായിരിക്കണം. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
എഴുത്ത് പരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാഫീസ് നൂറു രൂപയാണ്. പട്ടിക വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസില്ല.
വണ്‍ടൈം രജിസ്ട്രേഷന്‍ ചെയ്യാത്തവര്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട്, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ എന്നിവ സർട്ടിഫിക്കറ്റ് പരിശോധനാ സമയത്ത് ഹാജരാക്കണം.
അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ' www.cisfrectt.in ' എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. അപേക്ഷകൾ ഫെബ്രുവരി 19 മുതല്‍ ഓണ്‍ലൈനായി അയക്കാം. ഇവ സ്വീകരിക്കുന്ന അവസാന തിയതി മാര്‍ച്ച് 19 ആണ്.
https://www.facebook.com/Malayalivartha