ഒ.ഡി.ഇ.പി.സി മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലെ വിവിധ കാര്‍ഡിയാക് സ്പെഷ്യാലിറ്റി സെന്ററുകളില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു
ഒ.ഡി.ഇ.പി.സി മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലെ വിവിധ കാര്‍ഡിയാക് സ്പെഷ്യാലിറ്റി സെന്ററുകളില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.ഉദ്യോഗാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ മാര്‍ച്ച് 27 മുതല്‍ 29 വരെ ന്യൂഡല്‍ഹിയിലും, മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ രണ്ട് വരെ ബാംഗ്ലൂരും, ഏപ്രില്‍ നാല് മുതല്‍ ആറ് വരെ കൊച്ചിയിലും നടത്തും.
തസ്തിക, വിഭാഗങ്ങള്‍, യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ ക്രമത്തില്‍ :
കണ്‍സള്‍ട്ടന്റ്/സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ (അഡള്‍ട്ട് & പീഡിയാട്രിക് കാര്‍ഡിയോളജി, കാര്‍ഡിയാക് സര്‍ജറി, അനസ്തേഷ്യ, ഐ.സി.യു, റേഡിയോളജി, നെഫ്രോളജി വിഭാഗങ്ങള്‍)
വിദ്യാഭ്യാസ
യോഗ്യത : എഫ്.ആര്‍.സി.എസ്/എം.ആര്‍.സി.പി/ഡി.എം/എം.സി,എച്ച്/എം.ഡി/എം.എസ്/ഡി.എന്‍.ബി.
പ്രവൃത്തി പരിചയം : പോസ്റ്റ് ഗ്രാഡ്വേഷന് ശേഷം രണ്ട് വര്‍ഷം.
പ്രായപരിധി : സ്പെഷ്യലിസ്റ്റ് : 52 വയസ്സ്,
കണ്‍സള്‍ട്ടന്റ് : 55 വയസ്സ്.
നോണ്‍ ഫിസിഷ്യന്‍ സ്പെഷ്യലിസ്റ്റ് (കാത് ലാബ്, പെര്‍ഫ്യൂഷനിസ്റ്റ്, കാര്‍ഡിയാക് എക്കോ, കാര്‍ഡിയാക് ടെക്നോളജി, കാര്‍ഡിയാക് അനസ്തേഷ്യ, കാര്‍ഡിയാക് ന്യൂട്രീഷ്യനിസ്റ്റ്, റെസ്പിറേറ്ററി തെറാപ്പി)
വിദ്യാഭ്യാസ യോഗ്യത: അതത് വിഷയത്തില്‍ ബിരുദം.
പ്രവൃത്തി പരിചയം : രണ്ട് വര്‍ഷം,
പ്രായപരിധി : 40 വയസ്.
നഴ്സുമാര്‍ (സ്ത്രീകള്‍ മാത്രം)
വിദ്യാഭ്യാസ യോഗ്യത : ബി.എസ്.സി/എം.എസ്.സി നഴ്സിംഗ്
പ്രവൃത്തി പരിചയം : ഏതെങ്കിലും കാര്‍ഡിയാക് ഡിപ്പാര്‍ട്ട്മെന്റില്‍ രണ്ട് വര്‍ഷത്തെ സേവനപരിചയം (ഇന്റേണ്‍ഷിപ്പും ട്രെയിനിംഗും കൂടാതെ) പ്രായപരിധി : 40 വയസ്.
ഒ.ഡി.ഇ.പി.സി യുടെ വെബ്സൈറ്റായ www.odepc.kerala.gov.in ലെ നോട്ടിഫിക്കേഷന്‍ പ്രകാരം saudimoh.odepc@gmail.com എന്ന ഇ-മെയില്‍ ഉദ്യോഗാര്‍ത്ഥികള്‍ വിലാസത്തില്‍ മാര്‍ച്ച് 22 ന് മുൻപ് അപേക്ഷിക്കണം. ഫോണ്‍ : 04712329441, 42, 43, 45.
https://www.facebook.com/Malayalivartha