നെഹ്റു യുവകേന്ദ്ര സംഗതൻ ഫീൻഡ് ഓഫിസുകളിൽ പ്രോഗ്രാം കോ–ഓര്ഡിനേറ്ററിന്റെ അപേക്ഷകൾ ക്ഷണിക്കുന്നു
നെഹ്റു യുവകേന്ദ്ര സംഗതൻ ഫീൻഡ് ഓഫിസുകളിൽ പ്രോഗ്രാം കോ–ഓര്ഡിനേറ്ററിന്റെ അപേക്ഷകൾ ക്ഷണിക്കുന്നു . ആകെ 300 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം . കരാർ നിയമനം അനുസരിച്ചാണ് ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നത്.
യോഗ്യത:
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. യൂത്ത് ആക്ടിവിക്ടീസ്/റൂറൽ ഡവലപ്മെന്റ് തുടങ്ങിയ സാമൂഹികക്ഷേമ, വോളന്ററി പ്രവർത്തനങ്ങളിൽ മൂന്നു വർഷം പ്രവർത്തന പരിചയം അഭിലഷണീയം. കംപ്യൂട്ടർ പരിജ്ഞാനം, റിപ്പോർട്ട് റൈറ്റിങ് എന്നിവയിൽ പരിചയം വേണം. മികച്ച ആശയവിനിമയശേഷിയുണ്ടായിരിക്കണം .
പ്രായം:പ്രായം 25 നും 35 നും മധ്യേ. 2018 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
അപേക്ഷിക്കുന്ന രീതി :
ഓൺലൈൻ എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കു പ്രതിമാസം 31,900 രൂപ ലഭിക്കും. വിശദവിവരങ്ങൾക്കും ഓൺലൈൻ റജിസ്ട്രേഷനുംwww.becil.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം കാണുക.
https://www.facebook.com/Malayalivartha