ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി ബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി ബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .
ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എന്‍ജിനിയറിങ് പ്രവേശനപരീക്ഷയായ ബിറ്റ്സാറ്റ് 2018 സ്കോറുള്ളവര് മാത്രം അപേക്ഷിച്ചാല്‍മതി. പിലാനി, ഗോവ, ഹൈദരാബാദ് ക്യാന്പസുകളില്‍ നടത്തുന്ന ബിഇ, എംഎസ്സി, ബിഫാം എന്നി പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ബിറ്സാറ്റ് സ്കോറനുസരിച്ചാണ് പ്രവേശനം. കേന്ദ്ര, സംസ്ഥാന പരീക്ഷാബോര്‍ഡുകളുടെ പ്ലസ്ടു പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചവര്‍ക്ക് ബിറ്റ്സാറ്റ് സ്കോര്‍ കണക്കിലെടുക്കാതെ നേരിട്ട് പ്രവേശനം നല്‍കും. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം ഒന്നാം റാങ്കുള്ളവര്‍ക്ക് ബിറ്റ്സാറ്റ് സ്കോര്‍ കണക്കിലെടുക്കാതെ ബിഫാമിന് പ്രവേശനം നല്‍കും.
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂണ്‍ 18. വെബ്സൈറ്റ് www.bitsadmission.com
https://www.facebook.com/Malayalivartha