ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ ( ഡി ആർ ഡി ഒ) സയന്റിസ്റ് (മെക്കാനിക്കൽ എഞ്ചിനീയർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ ( ഡി ആർ ഡി ഒ) സയന്റിസ്റ് (മെക്കാനിക്കൽ എഞ്ചിനീയർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ആകെ 19 ഒഴിവുകളാണുള്ളത്.അപേക്ഷിക്കാനുള്ള വാസന തീയതി ജൂലായ് 6 .
ഒഴിവ് :ജനറൽ 9 , ഒ ബി സി 5 ,എസ് സി -3 എസ് ടി - 2
യോഗ്യത:
മെക്കാനിക്കൽ എൻജീയറിംഗ് ,മെക്കാട്രോണിക്സ് എൻജിനീയറിങ് ,മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ എൻജിനീയറിങ് ,മെക്കാനിക്കൽ ആൻഡ് പ്രോഡക്ഷൻ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് /ടെക്നോളജി ബിരുദം .മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഗേറ്റ് പരീക്ഷ ജയിച്ചിരിക്കണം .
പ്രായം:
ജനറൽ വിഭാഗക്കാർക്ക് 28 വയസ്സും ഒ ബി സി ക്കാർക്ക് 31 വയസ്സും എസ് ടി എസ് സി കാർക്ക് 33 വയസ്സും കവിയരുത് .വിമുക്ത ഭടന്മാർക് നിയമനുസരിത ഇളവ് ലഭിക്കും .
അപേക്ഷ ഫീസ് :100 രൂപ ,വനിതകൾ ,എസ് ടി ,എസ് സി ക്കാർക്ക് ഫീസില്ല .ഫീസ് ഓൺലൈനായി അടയ്ക്കാം .
അപേക്ഷ :
http ://rac .gov .in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം .ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 6 .കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും .
https://www.facebook.com/Malayalivartha