Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...


യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ശിക്ഷകാത്ത്, കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ആ പ്രതീക്ഷയോടെയാണ് അമ്മ യെമനിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്നത്..

പി.എസ്.സി നടത്തുന്ന വകുപ്പുതല പരീക്ഷകളുടെ ഫീസ് ഇരട്ടിയാക്കി; 1,500ല്‍ താഴെ അപേക്ഷകരെങ്കില്‍ ഇനി ഓണ്‍ലൈന്‍ പരീക്ഷ

11 JANUARY 2017 10:02 AM IST
മലയാളി വാര്‍ത്ത

പി.എസ്.സി നടത്തുന്ന വകുപ്പുതല പരീക്ഷകളുടെ ഫീസ് ഇരട്ടിയാക്കി. പരീക്ഷ ഫീസ്, ഒ.എം.ആര്‍ ഷീറ്റിന്റെ കോപ്പിയുടെ ഫീസ്, സര്‍ട്ടിഫിക്കറ്റ് ഫീസ് എന്നിവയടക്കമാണ് വര്‍ധിപ്പിച്ചത്. വകുപ്പുതല പരീക്ഷകള്‍ക്ക് അപേക്ഷകരുടെ എണ്ണം 1,500ല്‍ താഴെയാണെങ്കില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനും പി.എസ്.സി യോഗം തീരുമാനിച്ചു. അബദ്ധത്തില്‍ ഫീസ് ഇരട്ടിച്ച് നല്‍കിയവര്‍ക്ക് മടക്കിനല്‍കും. ഇതിനായി എസ്.എം.എസ് നല്‍കുന്നതിന് ക്രമീകരണമേര്‍പ്പെടുത്താനും തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടന്ന കമീഷന്‍ യോഗം തീരുമാനിച്ചു. ഓപറേഷന്‍ തിയറ്റര്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് 2 തസ്തികയിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ റദ്ദാക്കി. പകരം ഒ.എം.ആര്‍ പരീക്ഷ നടത്തും.

മറ്റ് തീരുമാനങ്ങള്‍: സിഡ്‌കോയിലെ എല്‍.ഡി ടൈപ്പിസ്റ്റ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ െ്രെഡവര്‍ (എല്‍.ഡി.വി) തസ്തികകളിലെ ഒഴിവുകള്‍ ഉദ്യോഗാര്‍ഥികളുടെ സമ്മതപത്രം വാങ്ങിയശേഷം നികത്തും. ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷനിലെ പ്‌ളംബര്‍, ഇലക്ട്രീഷ്യന്‍ തസ്തികകള്‍ക്ക് വിജ്ഞാപനം പുറപ്പെടുവിക്കും. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പില്‍ വൊക്കേഷനല്‍ ടീച്ചര്‍ അഗ്രികള്‍ചര്‍, പ്രിന്റിങ് ടെക്‌നോളജി (എന്‍.സി.എ എല്‍.സി/എ.ഐ), പരിസ്ഥിതികാലാവസ്ഥാ വ്യതിയാനവകുപ്പില്‍ എന്‍വയണ്‍മെന്റല്‍ സയന്റിസ്റ്റ്, എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ നടത്തും. കേരള വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ ബോട്ട് ലാസ്‌കര്‍ തസ്തികയില്‍ (എന്‍.സി.എവിശ്വകര്‍മ, എസ്.ഐ.യു.സി) തസ്തികയിലേക്ക് റാങ്ക് പട്ടിക തയ്യാറാക്കും.

കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ബോട്ടണി ലെക്ചറര്‍, ആരോഗ്യ വകുപ്പില്‍ റേഡിയോഗ്രാഫര്‍, സാമൂഹികനീതി വകുപ്പില്‍ പാര്‍ട്ട് ടൈം ടൈലറിങ് ഇന്‍സ്ട്രക്ടര്‍, പി.ഡബ്‌ള്യു.ഡി ആര്‍ക്കിടെക്ചറല്‍ വിഭാഗത്തില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (ആര്‍ക്കിടെക്ചറല്‍) ഗ്രേഡ് 1 എന്‍.സി.എഈഴവ എന്നീ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. ഇടുക്കി ജില്ലയില്‍ വിവരപൊതുജന സമ്പര്‍ക്കവകുപ്പില്‍ സിനിമ ഓപറേറ്റര്‍ തസ്തികയിലേക്ക് പ്രായോഗികപരീക്ഷ നടത്തും. തുറമുഖ വകുപ്പില്‍ സീമാന്‍ തസ്തിക (കാറ്റഗറി നമ്പര്‍ 81/2016, കാറ്റഗറി നമ്പര്‍ 79/16, കാറ്റഗറി നമ്പര്‍ 80/2016) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക തയ്യാറാക്കും.

കോളജ് വിദ്യാഭ്യാസവകുപ്പില്‍ തമിഴ് ലെക്ചറര്‍ തസ്തികയിലേക്ക് 31072015ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തില്‍ യൂനിഫൈഡ് ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കും. കോളജ് വിദ്യാഭ്യാസവകുപ്പില്‍ ഹിന്ദി ലെക്ചറര്‍ തസ്തികയിലേക്ക് ചുരുക്കപ്പട്ടിക തയ്യാറാക്കും. മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 (എന്‍.സി.എഹിന്ദു നാടാര്‍, എന്‍.സി.എഎസ്.ടി) തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തും. വിവിധ വകുപ്പുകളില്‍ സി.എ ഗ്രേഡ് 2 (എന്‍.സി.എഎസ്.സി ആലപ്പുഴ) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പി.എസ്.സി പരീക്ഷകള്‍ക്കായി ചോദ്യബാങ്ക് തയാറാക്കുന്നത് സംബന്ധിച്ച് ജനുവരി 24ന് ശില്‍പശാല സംഘടിപ്പിക്കും.

വകുപ്പുതല പരീക്ഷാ ഫീസ് വര്‍ധന ഇങ്ങനെ:
പഴയ ഫീസ് പുതിയത്
അപേക്ഷ ഫീസ് ഓരോ പേപ്പറിനും75രൂപ 150രൂപ
ഡ്യൂപ്‌ളിക്കേറ്റ് സര്‍ട്ടിഫിക്കറ്റ്500 1000
ഒ.എം.ആര്‍ പരീക്ഷ പേപ്പറിന്റെ കോപ്പി 200-400
ഓരോ സര്‍ട്ടിഫിക്കറ്റ് 100-200
ഹാള്‍ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ 150-300
സെര്‍ച് ഫീസ് 150-300
പരീക്ഷാ പേപ്പര്‍ പുന$പരിശോധന 75 150


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (7 minutes ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (9 minutes ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (18 minutes ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (22 minutes ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (25 minutes ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (44 minutes ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (1 hour ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (2 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (3 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (3 hours ago)

ഇനി തുറന്ന യുദ്ധമോ?  (3 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (3 hours ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (3 hours ago)

Malayali Vartha Recommends