സംസ്കൃതം പ്ലസ് വൺ കോഴ്സിലേക്ക് അപേക്ഷിക്കാം
രാഷ്ട്രീയ സംസ്കൃതസംസ്ഥാൻ കേന്ദ്ര സർവകലാശാലയുടെ കീഴിൽ, പാലാ ശ്രീരാമകൃഷ്ണ ആദർശ സംസ്കൃത കോളജിൽ നടത്തുന്ന സംസ്കൃത പ്ലസ് വൺ കോഴ്സിലേക്ക് പത്താംക്ലാസ് യോഗ്യതാ പരീക്ഷ പാസായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ശ്രീരാമകൃഷ്ണ മിഷന്റെ നേതൃത്വത്തിലുള്ള ഈ സ്ഥാപനത്തിൽ സംസ്കൃതം, ഇംഗ്ലീഷ്, കംപ്യൂട്ടർ സയൻസ്, മലയാളം, ഇക്കണോമിക്സ് എന്നീ വിഷയങ്ങളാണ് പാഠ്യപദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നത്. സംസ്കൃതത്തിലുള്ള മുൻപരിചയം അനിവാര്യമല്ല. വിശദവിവരങ്ങൾക്ക് 9744305661 എന്ന നന്പറിൽ ബന്ധപ്പെടുക. ജൂലൈ 15നു മുന്പ് അപേക്ഷിച്ചിരിക്കണം.
https://www.facebook.com/Malayalivartha