ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) എം.ബി.ബി.എസ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) എം.ബി.ബി.എസ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. aiimsexams.org എന്ന വെബ്സൈറ്റിൽ നിന്നും ഫലം അറിയാവുന്നതാണ്. ചോദ്യക്കടലാസ് ചോര്‍ന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണത്തിന് എയിംസ് ഉത്തരവിട്ടിരുന്നു. അന്വേഷത്തില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് സംഘം റിപ്പോര്‍ട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ആണ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചത്. എന്നാൽ യു പി യിൽ കോപ്പി അടി നടന്നു എന്ന് സംശയിക്കുന്നതിനാൽ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha