കാലിക്കറ്റ് സർവകലാശാലയിലെ പി.ജി രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാലയിലെ പി.ജി പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് www.cuonline.ac.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും മാൻഡേറ്ററി ഫീസായ 425 രൂപ (ജനറൽ വിഭാഗം) (എസ്.എസ്/ എസ്.ടി വിഭാഗത്തിന് 100 രൂപ) 18.08.2017ന് വൈകുന്നേരം മൂന്ന് മണിക്കകം അടച്ച് സ്ഥിരം/ താൽക്കാലിക അഡ്മിഷൻ എടുക്കേണ്ടതാണ്.
ഫീസ് അടച്ചില്ലയെങ്കിൽ നിലവിലെ അലോട്ട്മെന്റ് നഷ്ടമാവുകയും തുടർന്നുള്ള അലോട്ട്മെന്റ്കൾക്ക് പരിഗണിക്കാതിരിക്കുകയും ചെയ്യും. ഹയർ ഒാപ്ഷനുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കാൻ ആഗ്രഹിക്കുന്നവരും ഫീസ് അടച്ചു അലോട്ട്മെന്റ് കാർഡ് എടുത്ത് താൽക്കാലിക അഡ്മിഷൻ എടുക്കണം. ലഭിച്ച ഒാപ്ഷൻ മതി നിന്നുള്ളവർ ഹയർ ഒാപ്ഷൻ കാൻസൽ ചെയ്ത് അഡ്മിറ്റ് കാർഡ് എടുത്ത് സ്ഥിരം അഡ്മിഷൻ എടുക്കണം.
മാൻഡേറ്ററി ഫീസ് അടച്ച വിദ്യാർഥികൾക്ക് അതത് കോളജുകളിൽ ആഗസ്റ്റ് 16 മുതൽ 18ന് മൂന്നു മണിവരെ താൽക്കാലിക/ സ്ഥിരം അഡ്മിഷൻ എടുക്കാവുന്നതാണ്.
https://www.facebook.com/Malayalivartha