അടുത്ത വര്‍ഷത്തോടെ പാസ് പോർട്ട് വെരിഫിക്കേഷൻ ഓൺലൈനിൽ
പാസ്പോർട്ട് വെരിഫിക്കേഷനായി ഇനി കാത്തിരിക്കേണ്ട. വെരിഫിക്കേഷൻ പൂർണമായും ഓണ്‍ലൈനാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്ക്കരിച്ചു. രാജ്യത്ത് പാസ്പോര്‍ട്ട് ലഭിക്കാനുള്ള പൊലീസ് പരിശോധന വൈകുന്നുവെന്ന പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണിത്.
സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ അടങ്ങിയ ദേശീയ ക്രിമിനല്‍ ഡാറ്റാ ബാങ്കിലെ വിവരങ്ങള്‍ ഉപയോഗിച്ച് പൊലീസ് പരിശോധന അടുത്ത വര്‍ഷത്തോടെ പൂര്‍ണമായും ഓണ്‍ലൈനാക്കി മാറ്റാനാകുമെന്നാണ് പ്രതീക്ഷ.
പാസ്പോര്‍ട്ടിനുള്ള ഓണ്‍ലൈന്‍ പൊലീസ് പരിശോധന പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബറില്‍ ബംഗളൂരു നഗരത്തിലാണ് തുടങ്ങിയത്. പദ്ധതി വിജകരമാണെന്ന് കണ്ടതോടെയാണ് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള തീരുമാനമെടുത്തത്.
.
https://www.facebook.com/Malayalivartha