Widgets Magazine
23
Feb / 2018
Friday

പി.എസ്.സിയുടെ പരിഷ്‌കരിച്ച പരീക്ഷ സംവിധാനം 2018ഓടെ പ്രാബല്യത്തില്‍

04 DECEMBER 2017 08:11 AM IST
മലയാളി വാര്‍ത്ത

പി.എസ്.സിയുടെ പരിഷ്‌കരിച്ച പരീക്ഷ സംവിധാനം പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ ജോലിക്ക് ഒറ്റ പരീക്ഷയും ഒറ്റവാക്കിലുത്തരവും എന്ന പരമ്പരാഗത സമ്പ്രദായം അവസാനിപ്പിക്കുകയാണ് പരിഷ്‌കാരത്തിന്റെ കാതല്‍. പി.എസ്.സി തത്ത്വത്തില്‍ അംഗീകരിച്ച പരിഷ്‌കാര നിര്‍ദേശം 2018 മാര്‍ച്ചോടെ നടപ്പാക്കുകയാണ് ലക്ഷ്യം.

വിവരണാത്മക പരീക്ഷക്ക് ഓണ്‍ലൈന്‍ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിനു മുന്നോടിയായി ഡിസംബര്‍ അഞ്ചിന് സംസ്ഥാന െഎ.ടി സെക്രട്ടറി എം. ശിവശങ്കറുമായി പി.എസ്.സി അധികൃതര്‍ കൂടിക്കാഴ്ച നടത്തും. സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിന് ചുമതലയുള്ള സിഡിറ്റ് അധികൃതരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഒ.എം.ആര്‍ പരീക്ഷക്ക് മാത്രമാണ് നിലവില്‍ ഓണ്‍ലൈന്‍ മൂല്യനിര്‍ണയമുള്ളത്.

വിവരണാത്മക പരീക്ഷക്കും ഓണ്‍ലൈന്‍ മൂല്യനിര്‍ണയം സാധ്യമാക്കിയ രാജസ്ഥാന്‍ സര്‍ക്കാറിന്റെ മാതൃകയാണ് പി.എസ്.സി മാതൃകയാക്കുന്നത്. ഇതിനായി പി.എസ്.സി അംഗങ്ങളായ പ്രഫ. ലോപസ് മാത്യു, പി. സുരേഷ്‌കുമാര്‍, ഡോ. എം.ആര്‍. ബൈജു എന്നിവര്‍ അടങ്ങുന്ന ഉപസമിതി രാജസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ഓണ്‍ലൈന്‍ മൂല്യനിര്‍ണയം നടപ്പാവുന്നതോടെ ഉയര്‍ന്ന തസ്തികകളില്‍ വിവരണാത്മക പരീക്ഷ നിര്‍ബന്ധമാക്കും. കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ്, അസി. പ്രഫസര്‍, വൈദ്യുതി വകുപ്പിലെ അസി. എന്‍ജിനീയര്‍, ബി.ഡി.ഒ തുടങ്ങി ബിരുദ യോഗ്യതയുള്ള മിക്ക തസ്തികകള്‍ക്കും രണ്ടാംഘട്ട പരീക്ഷയില്‍ വിവരണാത്മക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും.

കാണാപ്പാഠം പഠിച്ച് ഒറ്റവാക്കില്‍ ഉത്തരമെഴുതുന്ന രീതി ഉദ്യോഗാര്‍ഥിയുടെ നൈപുണ്യമളക്കാന്‍ പ്രാപ്തമല്ലെന്നാണ് പി.എസ്.സി വിലയിരുത്തല്‍. പരീക്ഷ സംവിധാനം അടിമുടി മാറുന്ന വിധമാണ് പരിഷ്‌കാരത്തിലെ നിര്‍ദേശങ്ങള്‍. ഏറെക്കുറെ മിക്ക തസ്തികകള്‍ക്കും രണ്ടു ഘട്ട പരീക്ഷയുണ്ടാകുമെന്നതാണ് പ്രധാന സവിശേഷത. അപേക്ഷകരുടെ ബാഹുല്യം കുറക്കാനും നിലവാരം ഉറപ്പാക്കാനുമാണ് രണ്ടുഘട്ട പരീക്ഷകള്‍.

എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള തസ്തികകളിലേക്ക് ഒന്നിച്ചാവും അപേക്ഷ ക്ഷണിക്കുക. ഒരേ യോഗ്യതയുള്ളവര്‍ക്കായി ആദ്യഘട്ടത്തില്‍ പൊതുവായി പരീക്ഷ നടത്തും. തസ്തികയുടെ സ്വഭാവത്തിന് അനുസരിച്ച് രണ്ടാംഘട്ട പരീക്ഷയും നടത്തും. പ്രായോഗിക പരീക്ഷ വരുന്ന തസ്തികക്കും ഒന്നിച്ചാണ് വിജ്ഞാപനമിറക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രധാനമന്ത്രി  (9 minutes ago)

തിരുവനന്തപുരം പോത്തൻകോട് ഭാഗത്ത് കാർ കത്തിയമർന്നു... ജനവാസമില്ലാത്ത വഴിയിൽ കണ്ടെത്തിയ കാർ പൂർണ്ണമായും കത്തി നശിച്ചു; മൃതദേഹവും പൂർണമായി വെന്തെരിഞ്ഞു... സംഭവത്തിൽ ദുരൂഹത  (12 minutes ago)

4ജി വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണെന്നു റിപ്പോര്‍ട്ട്  (17 minutes ago)

സ്‌പെയിനിലെ ബില്‍ബാവോയില്‍ യൂറോപ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കാണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചു  (26 minutes ago)

ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമണത്തിനു പാക്കിസ്ഥാന് ഉടന്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി   (41 minutes ago)

ഷുഹൈബ് കൊലപാതകം: പ്രതികളുടെ  (46 minutes ago)

സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതകള്‍ തുടരവേ ബെഞ്ചുകള്‍ തമ്മില്‍ പഴയ ഉത്തരവിന്റെ പേരില്‍ വീണ്ടും ഏറ്റുമുട്ടല്‍  (47 minutes ago)

ക്രൂരമായി ആഞ്ഞു വെട്ടുമ്പോഴും വേദനകൊണ്ട് പുളഞ്ഞ ഷുഹൈബ് അക്രമികളുടെ കാലിൽ ബലമായി പിടിച്ചു... നിലത്ത് ഇരുന്നു പോയ കൊലയാളി സംഘം നീറുന്ന പകയിൽ ഷുഹൈബിനെ ഇറച്ചി വെട്ടും പോലെ കൊത്തിയരിഞ്ഞു... ഷുഹൈബ് വധത്തിൽ  (51 minutes ago)

ബാഗ്ദാദിലെ ഇന്ത്യന്‍ നയന്ത്രകാര്യാലയത്തിന് സിആര്‍പിഎഫ് കമാന്‍ഡോസിന്റെ സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന  (53 minutes ago)

സൂര്യാഘാതം: പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേള  (1 hour ago)

''ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു''; രജിത് കുമാറിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ് വൈറലാകുന്നു...    (1 hour ago)

യൂണിസെഫ് ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ജസ്റ്റിന്‍ ഫോര്‍സിത് രാജിവച്ചു  (1 hour ago)

എന്റമ്മോ ഇതൊരു വല്ലാത്ത കൂട്ടത്തല്ലാ... കുട്ടികളുടെ വഴക്ക് തീര്‍ക്കാനായി സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...  (1 hour ago)

അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കും,ഗര്‍ഭിണിയാകാതിരിക്കാന്‍ ഗുളിക നല്‍കും,  (1 hour ago)

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്‌ കമ്പനിയില്‍ വന്‍ അഗ്‌നിബാധ, ലക്ഷങ്ങളുടെ നാശനഷ്ടം  (1 hour ago)

Malayali Vartha Recommends