അടുത്ത അധ്യയന വര്‍ഷം മുതല്‍ എന്‍ജിനീയറിംഗിന് ഒറ്റപരീക്ഷ
അടുത്ത വര്‍ഷം മുതല്‍ എന്‍ജിനിയറിംഗ് പ്രവേശനത്തിനും രാജ്യത്താകെ ഒറ്റ പരീക്ഷ നടത്തും. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ (നീറ്റ്) മാതൃകയിലാകും എന്‍ജിനിയറിംഗിന്റേതും നടത്തുകയെന്ന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എ.ഐ.സി.ടി.ഇ) ഉപാദ്ധ്യക്ഷന്‍ എം.പി. പൂനിയ അറിയിച്ചു. രാജ്യത്തെ എല്ലാ എന്‍ജിനിയറിംഗ് കോളേജുകളും ഈ പരീക്ഷയുടെ റാങ്ക്‌ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്തേണ്ടിവരും.
അഖിലേന്ത്യാതലത്തിലെ ജെ.ഇ.ഇ പരീക്ഷയില്‍ മിനിമം മാര്‍ക്ക് യോഗ്യതയില്ല. പൊതുപ്രവേശന പരീക്ഷയിലും മിനിമം മാര്‍ക്ക് ഒഴിവാക്കിയേക്കും. എന്‍ജിനിയറിംഗ് കോളേജില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ആറുമാസത്തെ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കുന്നത് എ.ഐ.സി.ടി.ഇയുടെ പരിഗണനയിലുണ്ട്. എന്‍ജിനിയറിംഗ് അദ്ധ്യാപകര്‍ക്ക് ആറു മാസത്തെ പരിശീലനത്തിനും പദ്ധതിയുണ്ട്.
https://www.facebook.com/Malayalivartha