Widgets Magazine
19
Feb / 2018
Monday

സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത വര്‍ഷം മുതല്‍ തൊഴില്‍പഠനം നിര്‍ബന്ധം

12 FEBRUARY 2018 11:58 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ തൊഴില്‍പഠനം നിര്‍ബന്ധിതമാക്കുന്നു. ഒന്‍പതു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് തൊഴില്‍ പഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്. ഈ വര്‍ഷം 20 സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കാനാണു തീരുമാനം. യു.പി.എസ്.സി. നടത്തുന്ന പരീക്ഷകള്‍ക്ക് ദേശീയ തൊഴില്‍ നൈപുണ്യ ചട്ടക്കൂടിന്റെ (എന്‍.എസ്.ക്യു.എഫ്) സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതും പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ കേന്ദ്രസഹായം നഷ്ടപ്പെടുമെന്നതുമാണ് തൊഴില്‍ പഠനം നിര്‍ബന്ധമാക്കാന്‍ കാരണം.

സ്‌കൂള്‍ പഠനം കഴിയുമ്പോഴേക്കും വിദ്യാര്‍ഥി ഏതെങ്കിലും തൊഴിലില്‍ പ്രാവീണ്യം നേടിയിരിക്കണമെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയോടു കേരളം മുഖം തിരിക്കുകയായിരുന്നു. പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ സഹായം നഷ്ടപ്പെടുമെന്നു കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് 20 സ്‌കൂളുകളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സിലബസിന്റെ ഭാഗമായി ഇതു പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്.

അടുത്ത വര്‍ഷം മുതല്‍ പ്രത്യേക സിലബസിന്റെ അടിസ്ഥാനത്തിലാകും ഇതു സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുക. ഒന്‍പതാം ക്ലാസില്‍ ലെവല്‍ ഒന്ന്, പത്താം ക്ലാസില്‍ ലെവല്‍ രണ്ട്, പതിനൊന്നാം ക്ലാസില്‍ ലെവല്‍ മൂന്ന്, പന്ത്രണ്ടാം ക്ലാസില്‍ ലെവല്‍ നാല് എന്ന രീതിയിലാണ് തൊഴില്‍ പഠനം നടപ്പാക്കുക.

ആദ്യ രണ്ടു തലങ്ങളിലും പ്രാഥമികപഠനമായിരിക്കും. പ്ലസ്ടു തലത്തിലാണ് തൊഴില്‍ മേഖലയിലേക്ക് പൂര്‍ണമായും കടക്കുക. ദേശീയ തലത്തിലെ പാഠ്യപദ്ധതിയാകും പിന്തുടരുക. ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ തൊഴില്‍ പഠനത്തിനായി മാറ്റിവയ്ക്കും. ഇതനുസരിച്ച് പാഠ്യപദ്ധതിയിലും പിരീയഡുകളിലും മാറ്റം വരുത്തും. പദ്ധതിയുടെ രൂപകല്‍പ്പനയ്ക്കുള്ള കരട് തയാറാക്കാനായി ഈ മാസം എസ്.സി.ഇ.ആര്‍.ടി. യോഗം ചേരുന്നുണ്ട്.
അതേസമയം, പദ്ധതി നടത്തിപ്പിനെക്കുറിച്ചുള്ള ആശയക്കുഴപ്പം തീര്‍ന്നിട്ടില്ല. ഇതേക്കുറിച്ചു പഠിക്കാന്‍ ഒരു വര്‍ഷം മുമ്പു ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. തൊഴില്‍ പഠനം നിര്‍ബന്ധമാക്കുമ്പോള്‍ ഇതിനുള്ള അധ്യാപകരെ എങ്ങനെ നിയമിക്കണമെന്നതിലും വ്യക്തതയായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (17 minutes ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (1 hour ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (1 hour ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (2 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (2 hours ago)

യു പി എസ് സി ഒഴിവുകൾ  (2 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (3 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (3 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (3 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (3 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (4 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (4 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (4 hours ago)

പാര്‍ക്കിങ് നിയമലംഘകർക്ക് ഇനി പിടി വീഴും ! ; മണിക്കൂറില്‍ 3000 വാഹനങ്ങള്‍ സ്​കാന്‍ ചെയ്യാന്‍ കഴിവുള്ള യു.എ.ഇ നൂതനവിദ്യ നിരത്തിലേക്ക്  (4 hours ago)

പോലീസ്, കേരളം നിങ്ങളെ വിശ്വസിക്കുന്നു. പാര്‍ട്ടിയുടെ ഈ കൊലപാതകഭ്രാന്തിന് ഇനിയെങ്കിലും ഒരറുതി വരുത്തിക്കൂടെ  (4 hours ago)

Malayali Vartha Recommends