സംസ്ഥാനത്തെ ഗവ. മെഡിക്കല്‍ കോളേജുകളിലെ പി.ജി കോഴ്സ് പ്രവേശനത്തില്‍ പിന്നോക്ക സംവരണം വെട്ടിക്കുറച്ചു
സംസ്ഥാനത്തെ ഗവ. മെഡിക്കല്‍ കോളേജുകളിലെ പി.ജി കോഴ്സ് പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച സംവരണം മൂന്നിലൊന്നായി വെട്ടിക്കുറച്ചു. പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര വിദ്യാഭ്യാസ നിയമ പ്രകാരം അനുവദിക്കേണ്ട 27ശതമാനം 9 ശതമാനമായാണ് വെട്ടിക്കുറച്ചത്.
എന്നാല്‍, സര്‍വീസ് ക്വാട്ടയില്‍ 31 ശതമാനം സംവരണമുണ്ട്, 53 വയസ് വരെ പ്രായപരിധി ഉയര്‍ത്തുകയും ചെയ്തു. ഇതില്‍ ഈഴവര്‍ക്ക് മൂന്നും, മുസ്ലിങ്ങള്‍ക്ക് രണ്ടും, ലത്തീന്‍ അടക്കമുള്ളവര്‍ക്ക് ഒരു ശതമാനവും മാത്രമേയുള്ളൂ സംവരണം. ഇതോടെ, കുറച്ചു സീറ്റുകളുള്ള മികച്ച കോഴ്സുകളില്‍ നിന്ന് പിന്നാക്കക്കാര്‍ പുറത്താവും. അതേസമയം, പട്ടിക വിഭാഗക്കാര്‍ക്കുള്ള പത്ത് ശതമാനം സംവരണത്തില്‍ മാറ്റമില്ല. പിന്നാക്ക സംവരണം വെട്ടിക്കുറച്ചത് ഒരു കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലല്ല. ദുര്‍ഘട മേഖലകളില്‍ സേവനം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് അവസരം നല്‍കാനാണിതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
മെഡിക്കല്‍, എന്‍ജിനിയറിംഗ് അടക്കമുള്ള പ്രൊഫഷണല്‍ കോഴ്സുകളില്‍ പിന്നാക്കക്കാര്‍ക്ക് 30 ഉം സര്‍ക്കാര്‍ ഉദ്യോഗത്തിന് 40 ഉം ശതമാനം സംവരണമുള്ളപ്പോഴാണ് പി.ജി മെഡിക്കല്‍ കോഴ്സുകളില്‍ 9 ശതമാനത്തില്‍ ഒതുക്കിയത്. 263 പി.ജി മെഡിക്കല്‍ ബിരുദ കോഴ്സുകളും 78 ഡിപ്ലോമാ കോഴ്സുകളുമാണുള്ളത്. നാല് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 75 പി.ജി സീറ്റുകള്‍ കഴിഞ്ഞ ആഴ്ച അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha