ബി ഇ സി ഐ എല്ലിൽ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ
നോയിഡയിലെ ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡില്‍ (ബെസില്‍) പ്രോജക്ട് കെയര്‍ മാനേജര്‍, പേഷ്യന്റ് കെയര്‍ മാനേജര്‍ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ആകെ 131 ഒഴിവുകളാണുള്ളത് . കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുന്നത്.
1. പേഷ്യന്റ് കെയര്‍ മാനേജര്‍
യോഗ്യത: ലൈഫ് സയന്‍സില്‍ ബിരുദം, ഹോസ്പിറ്റല്‍/ഹെല്‍ത്ത്കെയര്‍ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം. ഒരു വർഷത്തെ പ്രവർത്തി പരിചയം. ഉയര്‍ന്ന പ്രായപരിധി: 40 വയസ്സ്.
2. പേഷ്യന്റ് കെയര്‍ കോഒാഡിനേറ്റര്‍
യോഗ്യത: ബിരുദം. ലൈഫ് സയന്‍സില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന.ഒരു വർഷത്തെ പ്രവർത്തിപരിചയം . ഉയര്‍ന്ന പ്രായപരിധി: 35 വയസ്സ്. അപേക്ഷ ഫീസ്: 300 രൂപ. എസ്.സി/എസ്.ടി/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
www.becil.com എന്ന സൈറ്റിൽ അപേക്ഷാഫോറം ലഭ്യമാണ് . അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ , ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അയക്കണം.
അപേക്ഷകള്‍ അയക്കേണ്ട വിലാസം:
അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (എച്ച്.ആര്),
ബെസില്സ് കോര്‍പറേറ്റ് ഒാഫിസ്,
ബെസില്‍ ഭവന്, സി-56/എ-17,
സെക്ടര്‍-62, നോയിഡ-201307,
ഉത്തര്‍പ്രദേശ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ ഒൻപത്. കൂടുതല്‍ വിവരങ്ങള്‍ www.becil.com എന്ന സൈറ്റ് സന്ദർശിക്കുക
https://www.facebook.com/Malayalivartha