മലേഷ്യയിൽ പോയി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരാഴ്ചക്കുളളിൽ വിസ ലഭിക്കും
മലേഷ്യയിൽ പോയി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിസ ലഭിക്കുന്നതിന് ഇനി കാല താമസം ഉണ്ടാകില്ല. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കു ഇനി ഒരാഴ്ചയ്ക്കുള്ളിൽ വിസ ലഭ്യമാകും.
നേരത്തെ 19 ദിവസത്തിനു ശേഷമായിരുന്നു വിസ ലഭിച്ചിരുന്നത്. ഇനിമുതൽ വിസ അനുവദിക്കുന്ന ദിവസം തന്നെ വിസ അപ്രൂവൽ ലെറ്റർ അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്തെടുക്കാനാകും.
നേരത്തെ പോസ്റ്റൽ വഴിയായിരുന്നു അധികൃതർ രേഖകൾ അയച്ചിരുന്നത്. ഇത്
വിസക്കുള്ള അനുമതിപത്രം ലഭിക്കാൻ കാലതാമസം ഉണ്ടാക്കിയിരുന്നു. ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകര്യം ഒരുങ്ങിയതോടെ നിരവധി പേർക്ക് ഇതു ഗുണപ്രദമാകും.
കുടിയേറ്റകാര്യ വകുപ്പിലെ വിസ, പാസ് പെർമിഷൻ ഡിവിഷൻ മേധാവി മൊഹമ്മദ് ഫർദി അഹമ്മദ് ആണു ഇക്കാര്യം അറിയിച്ചത്.
https://www.facebook.com/Malayalivartha