കരസേനാ റിക്രൂട്‌മെന്റിന് ആദ്യം എഴുത്തുപരീക്ഷ, കായികപരീക്ഷയും വൈദ്യപരിശോധനയും പിന്നീട്
കരസേന നടത്തുന്ന വിവിധ വിഭാഗങ്ങളിലേക്കുള്ള റിക്രൂട്‌മെന്റുകളുടെ മാതൃക പരിഷ്‌കരിക്കാന്‍ ശുപാര്‍ശ. എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ഥികളെ മാത്രമായിരിക്കും തുടര്‍ന്നുള്ള ടെസ്റ്റുകള്‍ക്കു ക്ഷണിക്കുക. ശുപാര്‍ശ സര്‍ക്കാര്‍ പരിഗണനയിലാണെന്നു ആര്‍മി (റിക്രൂട്‌മെന്റ്) ഡിജി മേജര്‍ ജനറല്‍ ജെ.കെ.മര്‍വാല്‍ പറഞ്ഞു.
എഴുത്തുപരീക്ഷ ആദ്യം നടത്തണമെന്നതാണു പ്രധാന മാറ്റം. ഇതോടെ കരസേനാ റിക്രൂട്‌മെന്റുകളുടെ രീതി മുഴുവനായും മാറും. ജയ്പുര്‍, അംബാല, ചെന്നൈ മേഖലകളിലാണ് ആദ്യം മാറ്റം കൊണ്ടുവരിക. എഴുത്തുപരീക്ഷ പൂര്‍ണമായും ഓണ്‍ലൈനിലായിരിക്കുമെന്നും മര്‍വാല്‍ വ്യക്തമാക്കി. ഇതോടെ റിക്രൂട്‌മെന്റ് തട്ടിപ്പുകളും തടയാനാകും.
നിലവില്‍ കായികപരീക്ഷയിലും വൈദ്യപരിശോധനയിലും യോഗ്യത നേടിയശേഷമാണ് എഴുത്തുപരീക്ഷ.
https://www.facebook.com/Malayalivartha