Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ആനിമേഷൻ: വളർന്നു കൊണ്ടിരിക്കുന്ന ഒരു തൊഴിൽ മേഖല

11 AUGUST 2017 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

പ്രധാനപ്പെട്ട പല പരീക്ഷകൾക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5 ആണ്. പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികൾക്കായി ഇതാ ചില ചോദ്യങ്ങൾ.... .

വളർന്നു കൊണ്ടിരിക്കുന്ന ഒരു തൊഴിൽ മേഖലയാണ് ആനിമേഷൻ.സ്വ​യം​തൊ​ഴി​ൽ ക​ണ്ടെ​ത്താ​നും അ​തി​ൽ മു​ന്നേ​റാ​നും ആ​നി​മേ​ഷ​ൻ പ​ഠ​നം സ​ഹാ​യി​ക്കും പുരാണങ്ങളും ഇതിഹാസങ്ങളും മുത്തശ്ശികഥകളുമാണ് എക്കാലത്തും ആനിമേഷന് ഇഷ്ടപ്പെട്ട വിഷയങ്ങൾ. അടുത്തിടെയായി സയൻസ് ഫിക്ഷൻ പോലുള്ള സാങ്കൽപിക കഥകളിലും ആനിമേഷൻ ധാരാളമായി ഉപയോഗിക്കപ്പെടുന്നു. കാ​ഴ്​​ച​യു​ടെ വ​ർ​ണ​ലോ​കത്തെക്ക്കാഴ്ചക്കാരെ കൊണ്ടുപോകുന്നതാണ് ആ​നി​മേ​ഷ​ൻ മേ​ഖ​ല.

മു​ൻ​കാ​ല​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ മാ​ത്രം മു​ന്നി​ൽ ക​ണ്ടാ​യി​രു​ന്നു ക​ലാ സൃ​ഷ്​​ടി​ക​ളും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്ന​തെ​ങ്കി​ൽ ഇ​ന്ന്​ ആ​നി​മേ​ഷ​​െൻറ പ്ര​വ​ർ​ത്ത​ന​വും പ്ര​യോ​ഗ​വും മു​തി​ർ​ന്ന​വ​ർ ഇ​ട​പെ​ടു​ന്ന രം​ഗ​ങ്ങ​ളെ​യും കീ​ഴ്​​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. പ​ര​സ്യ ചി​ത്ര​ങ്ങ​ൾ, ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാ​മു​ക​ൾ, വി​ഡി​യോ ഗെ​യി​മു​ക​ൾ, വെ​ബ്​​സൈ​റ്റു​ക​ൾ, പ​ഠ​ന അ​നു​ബ​ന്ധി​യാ​യ സീ​ഡി​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ രം​ഗ​ങ്ങ​ളി​ൽ ‘ആ​നി​മേഷാൻ തരംഗം എത്തിക്കഴിഞ്ഞു. നമ്മുടെ ധാരണകൾക്കും ബുദ്ധിക്കും അപ്പുറത്ത് തീർത്തും വ്യത്യസ്തമായ സാങ്കൽപികകഥാപാത്രങ്ങളെ സൃഷ്ടിക്കാം എന്നതാണ് ആനിമേഷന്റെ ഏറ്റവും മികച്ച വശം

സ്വാ​ഭാ​വി​ക​മാ​യും വ​ർ​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യ വ​ള​ർ​ച്ച​നി​ര​ക്ക്​ കാ​ണി​ക്കു​ന്ന ക​രി​യ​ർ മേ​ഖ​ല​യാ​ണ്​ ആ​നി​മേ​ഷ​ൻ.മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആനിമേഷൻ മേഖലയിൽ ഇന്ത്യക്ക് മേൽക്കൈയുണ്ട്. ഇംഗ്ലീഷ് ഭാഷാ നൈപുണ്യമുള്ള വലിയൊരു കൂട്ടം വിദഗ്ധരും മികച്ച സാങ്കേതികവിദ്യയുൾക്കൊള്ളുന്ന സ്റ്റുഡിയോകളുമാണ് ഇതിന്റെ പ്രധാന കാരണം. ഇതുകൂടാതെ ആനിമേഷനുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങൾ നടപ്പിലാക്കാൻ ഇന്ത്യയിൽ വളരെ കുറഞ്ഞ ചെലവേ ആവശ്യമുള്ളൂതാനും. വിവിധ ആനിമേഷൻ കമ്പനികളുടെ ജോലികൾ ഇന്ത്യയിലേക്ക് ധാരാളമായി ഔട്ട്സോഴ്സ് ചെയ്യപ്പെടുന്നത് ഇതുകൊണ്ടാണ്.

നൂറുകണക്കിനാളുകൾ വിവിധ മേഖലകളിൽ നടത്തുന്ന ജോലികളുടെ പൂർണതയിലാണ് ഒരു ആനിമേഷൻ സീൻ പൂർത്തിയാകുന്നത്. സി​നി​മ​യു​ടെ ശാ​സ്​​ത്ര നി​യ​മം​ത​ന്നെ​യാ​ണ്​ ആ​നി​മേ​ഷ​ന്റെ സൃ​ഷ്​​ടി​യി​ലും ഉ​ൾ​ചേ​ർ​ന്നി​ട്ടു​ള്ള​ത്. ആ​നി​മിഷന്റെ പി​താ​വ്​ എ​ന്ന്​ അ​റി​യ​പ്പെ​ടു​ന്ന വാ​ൾ​ട്ട്​ ഡി​സ്​​നി രൂ​പം​കൊ​ടു​ത്തി​ട്ടു​ള്ള പ്രാ​ഥ​മി​ക നി​യ​മ​ങ്ങ​ളാ​ണ്​ ഇ​ന്നും ലോ​ക​ത്തെ​വി​ടെ​യും ഉ​ള്ള ആ​നി​മേ​ഷ​ൻ പ​ഠ​ന സി​ല​ബ​സി​ലെ കേ​ന്ദ്ര ആ​ശ​യം

ഒരു ആനിമേഷൻ സീനിന്റെ നിർമ്മാണം പ്രധാനമായും മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകും: പ്രീ-പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ. ആനിമേഷൻ സീനിൽ നടക്കുന്ന വിവിധ പ്രക്രിയകളുടെ തീരുമാനങ്ങൾ എടുക്കുന്ന ഘട്ടമാണ് പ്രീ-പ്രൊഡക്ഷൻ. തിരക്കഥ, സ്റ്റോറിബോർഡ്, എൻവയോൺമെന്റ് ഡിസൈൻ, പ്രോപ് ഡിസൈൻ, ആനിമാറ്റിക്സ് എന്നിവയാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുന്ന പ്രധാന പ്രവൃത്തികൾ. പ്രൊഡക്ഷൻ ഘട്ടത്തിലേക്കെത്തുമ്പോൾ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിൽ പൂർത്തിയായ പ്രക്രിയകൾ നടപ്പാക്കപ്പെടുന്നു. ഇന്ത്യയിലെ ആനിമേഷൻ സ്റ്റുഡിയോകളിൽ നടക്കുന്നത് പ്രധാനമായും ഈ പ്രവർത്തനങ്ങളാണ്. ലേഔട്ട്, ക്യാരക്ടർ ഡിസൈനിംഗ്, പശ്ചാത്തലമൊരുക്കൽ, ആനിമേഷൻ, ഇൻ ബിറ്റ്വീനിംഗ്, ക്ലീൻ-അപ്, ഇങ്ക് പെയ്ന്റിംഗ്, കമ്പോസിറ്റിംഗ് എന്നിവ ഈ ഘട്ടത്തിൽ നടക്കുന്നു. പ്രൊഡക്ഷൻ ഘട്ടത്തിൽ പൂർത്തിയായ പ്രക്രിയകളിലേക്ക് കഥാപാത്രങ്ങളുടെ ശബ്ദം, ഗാനങ്ങൾ, വിവരണം എന്നിവ സംയോജിപ്പിക്കലാണ് പോസ്റ്റ് പ്രൊഡക്ഷനിൽ നടക്കുന്നത്. എഡിറ്റിംഗ് ആണ് ഈ ഘട്ടത്തിലെ പ്രധാനപ്പെട്ട മറ്റൊരു പ്രവർത്തനം. പ്രീ-പ്രൊഡക്ഷനിൽ ആസൂത്രണം ചെയ്തതുപോലെയാണ് പ്രൊഡക്ഷൻ പൂർത്തിയായിരിക്കുന്നത് എന്നും പോസ്റ്റ് പ്രൊഡക്ഷനിൽ ഉറപ്പുവരുത്തും.

ഒട്ടേറെ പേർ ചേർന്ന് പൂർത്തിയാക്കുന്ന ജോലിയാണ് ആനിമേഷൻ എന്നതിനാൽ ഈ മേഖലയിൽ ഏത് ഘട്ടത്തിൽ ജോലിയെടുക്കാനാണ് നിങ്ങൾക്ക് താൽപര്യം എന്നതാണ് പ്രധാനം. ഉദാഹരണമായി നിങ്ങൾ നല്ലൊരു ചിത്രകാരനാണെങ്കിൽ സ്റ്റോറി ബോർഡ് തയ്യാറാക്കുന്നതിൽ പ്രാവീണ്യം നേടാം. കൂടാതെ ലേഔട്ട്, ക്യാരക്ടർ ഡിസൈനിംഗ്, ഇൻബിറ്റ്വീനിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. നല്ല കളർ സെൻസും രംഗാവബോധവുമുണ്ടെങ്കിൽ പശ്ചാത്തലം ഡിസൈൻ ചെയ്യുന്നതിൽ വിദഗ്ധനാകാൻ സാധിക്കും. ഈ അഭിരുചികളും കഴിവുകളും ഉള്ളയാൾക്ക് വിവിധ ആനിമേഷൻ സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ ആനിമേഷൻ പ്രക്രിയകൾ പൂർത്തിയാക്കാനും സാധിക്കും.

ശബ്ദം, വിവരണം, ഗാനങ്ങൾ എന്നിവ നൽകാൻ ചിത്രകലയേക്കാളുപരി ശബ്ദവിന്യാസത്തിലും സംഗീതത്തിലുമുള്ള താൽപര്യമാണ് ആവശ്യം. അതുപോലെ വിവിധ പ്രക്രിയകളിലൂടെ പൂർത്തിയായ ആനിമേഷൻ സീനുകളെ വൃത്തിയാക്കുന്ന ക്ലീൻ-അപ് ആർട്ടിസ്റ്റാകാനും ചിത്രകാരനാകണമെന്നില്ല. പകരം നല്ലൊരു സോഫ്റ്റ്വെയർ ഉപയോഗിച്ച് തനിക്ക് ലഭിച്ച ജോലി ഭംഗിയായി പൂർത്തിയാക്കുക മാത്രമാണ് ഇവിടെ ചെയ്യേണ്ടത്. എന്തുതന്നെയായാലും ആനിമേഷൻ രംഗത്ത് പ്രവർത്തിക്കാനാഗ്രഹിക്കുന്നവർക്ക് നല്ല ഡിസൈൻ അഭിരുചിയുണ്ടായിരിക്കണമെന്നത് നിർബന്ധമാണ്.


ചുരുക്കിപ്പറഞ്ഞാൽ ചിത്രം വരക്കാനുള്ള കഴിവും അത്യാവശ്യം ഭാവനയും കൈമുതലായുണ്ടെങ്കിൽ ഈ രംഗത്ത് തിളങ്ങാം.


ആ​നി​മേ​ഷ​ൻ പ​ഠ​ന​ത്തി​ന്​ താ​ഴെ പ​റ​യു​ന്ന കോ​ഴ്​​സു​ക​ൾ കേ​ര​ള​ത്തി​ൽ ല​ഭ്യ​മാ​ണ്.
സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സു​ക​ൾ, ഡിപ്ലോമ കോ​ഴ്​​സു​ക​ൾ, പി.​ജി ഡി​പ്ലോ​മ കോ​ഴ്​​സു​ക​ൾ, ബി.​എ ഡി​ഗ്രി കോ​ഴ്​​സു​ക​ൾ, ബി.​എ​സ്​​സി ഡി​ഗ്രി കോ​ഴ്​​സു​ക​ൾ.
സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡി​പ്ലോ​മ, ഡി​ഗ്രി കോ​ഴ്​​സു​ക​ൾ​ക്ക്​ പ​ഠി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​ടി​സ്​​ഥാ​ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഏ​തെ​ങ്കി​ലും ബ്രാ​ഞ്ചി​ൽ പ്ല​സ്​ ടു ​ആ​ണ്. എ​ന്നാ​ൽ, പി.​ജി ഡി​പ്ലോ​മ കോ​ഴ്​​സു​ക​ൾ​ക്ക്​ വി​ഷ​യ​ത്തി​ൽ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ടാ​ക​ണം.

കേ​ര​ള​ത്തി​ലെ പ്ര​ധാ​ന പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ
സി-​ഡി​റ്റ്​ -തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മാ​യും പി.​ജി ഡി​പ്ലോ​മ കോ​ഴ്​​സു​ക​ൾ.
സെന്റ് ജോ​സ​ഫ്​ കോ​ള​ജ്​ ഒാ​ഫ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ച​ങ്ങ​നാ​ശ്ശേ​രി:
ബി.​എ. ആ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ ഗ്രാ​ഫി​ക്​ ഡി​സൈ​ൻ,
ഡി.​സി സ്​​കൂ​ൾ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, വാ​ഗ​മ​ൺ, ഇ​ടു​ക്കി: ബി.​എ. വി​ഷ്വ​ൽ ആ​ർ​ട്​​സ്, എം.​ഇ.​എ​സ്​ കോ​ള​ജ്, മാ​റ​മ്പി​ള്ളി, ആ​ലു​വ:
ബി.​വോ​ക്​ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ ഗ്രാ​ഫി​ക്​ ഡി​സൈ​ൻ, ശാ​ന്തി​ഗി​രി കോ​ള​ജ്​ ഒാ​ഫ്​ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ​സ്, വ​ഴി​ത്ത​ല, ഇ​ടു​ക്കി: ബി.​എ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ ഗ്രാ​ഫി​ക്​ ഡി​സൈ​ൻ മോ​ഡ​ൽ , തൃ​ക്ക​രി​പ്പൂ​ർ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സ​യ​ൻ​സ്​ കോ​ള​ജ്, കാ​സ​ർ​കോ​ട്​​: ബി.​എ​സ്​​സി വി​ഷ്വ​ൽ മീ​ഡി​യ ക​മ്യൂ​ണി​ക്കേ​ഷ​ൻ, കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ വി​ഷ്വ​ൽ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ആ​ർ​ട്​​സ്: ഡി​പ്ലോ​മ ഇ​ൻ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ ആ​നി​മേ​ഷ​ൻ എ​ഫ​ക്​​ട്​​സ്, എ​ൽ​ദോ മാ​ർ ബ​സോ​ലി​യോ​സ്​ കോ​ള​ജ്, കോ​ത​മം​ഗ​ലം: ബി.​എ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ ക​മ്പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്​​സ്, എം.​എ ഗ്രാ​ഫി​ക്​ ഡി​സൈ​ൻ, എം.​എ ആ​നി​മേ​ഷ​ൻ, സി-​ആ​പ്​​റ്റ്​ മ​ൾ​ട്ടി​മീ​ഡി​യ അ​ക്കാ​ദ​മി -കൊ​ടു​ങ്ങ​ല്ലൂ​ർ, കെ​ൽ​ട്രോ​ൺ ആ​നി​മേ​ഷ​ൻ കാ​മ്പ​സ്​ -തൃ​ശൂ​ർ: ഡി​പ്ലോ​മ ഇ​ൻ 3ഡി ​ആ​നി​മേ​ഷ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സ്​ ഇ​ൻ ഗ്രാ​ഫി​ക്​ ഡി​സൈ​ൻ, അ​രി​ന ആ​നി​മേ​ഷ​ൻ അ​ക്കാ​ദ​മി, തി​രു​വ​ന​ന്ത​പു​രം:

ഷോ​ർ​ട്ട്​​ടേം കോ​ഴ്​​സു​ക​ൾ, ഡി​പ്ലോ​മ, ബി.​എ​സ്​​സി മ​ൾ​ട്ടി​മീ​ഡി​യ ആ​ൻ​ഡ്​ ആ​നി​മേ​ഷ​ൻ.
സി​നി​മ​യി​ലും അ​നു​ബ​ന്ധ രം​ഗ​ങ്ങ​ളി​ലും പ​ര​സ്യ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ലും വി​ദ്യാ​ഭ്യാ​സ അ​നു​ബ​ന്ധ സീ​ഡി​ക​ളു​ടെ നി​ർ​മാ​ണ​ങ്ങ​ളി​ലും ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള ചെ​റു​തും വ​ലു​തു​മാ​യ ആ​നി​മേ​ഷ​ൻ ക​മ്പ​നി​ക​ളി​ലും സ്​​ഥാ​പ​ന​ങ്ങ​ളി​ലും ആ​നി​മേ​ഷ​ൻ കോ​ഴ്​​സ്​ പ​ഠി​ച്ച്​ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച​വ​ർ​ക്ക്​ തൊ​ഴി​ൽ ല​ഭി​ക്കും. .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (3 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (3 hours ago)

ആസ്തി ഇങ്ങനെ  (3 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (4 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (4 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (4 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (4 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (4 hours ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (4 hours ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (4 hours ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (5 hours ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (5 hours ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (5 hours ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (5 hours ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (6 hours ago)

Malayali Vartha Recommends