ജാന്‍വിയുടെ അരങ്ങേറ്റം കാണാന്‍ നീയും വേണമായിരുന്നു, ഒരു താരത്തിന്റെ ഉദയമാണിത് : ശ്രീദേവിയെ സ്മരിച്ച് ഷബാന ആസ്മി
ശ്രീദേവിയുടെ ആഗ്രഹം നടന്നില്ല എങ്കിലും അവള്‍ കാണുന്നുണ്ടാകും. അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി പ്രധാന വേഷത്തില്‍ അഭിനയിച്ച ധടക് എന്ന ചിത്രത്തിന്റെ ആദ്യ ഷോ കണ്ടതിന് ശേഷം ഇന്‍സ്റ്റാഗ്രാമില്‍ നടി ഷബാന ആസ്മിയുടെ വികാരഭരിതമായ കുറിപ്പ് . ശ്രീദേവി നിന്റെ മകള്‍ ജാന്‍വിയുടെ അരങ്ങേറ്റം കാണാന്‍ നീയും കൂടി വേണമായിരുന്നു. അവളെക്കുറിച്ചോര്‍ത്ത് നിനക്ക് അഭിമാനം തോന്നുമായിരുന്നു. ഒരു താരത്തിന്റെ ഉദയമാണ് നടന്നത്. ഷബാന കുറിച്ചു. കഴിഞ്ഞ ദിവസമാണ് ജാന്‍വി പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രം പുറത്തിറങ്ങിയത്.
ധടക് അമ്മയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നതായും ജാന്‍വി വ്യക്തമാക്കിയിരുന്നു. ബോളിവുഡിലെ മറ്റ് താരങ്ങളും ജാന്‍വിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. ഋഷി കപൂര്‍, ദിയ മിര്‍സ, മാധുരി ദീക്ഷിത്ത് എന്നിവരും ജാന്‍വിയെ ബോളീവുഡിലേക്ക് സ്വാഗതം ചെയ്തു. ശശാങ്ക് ഖൈതാന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് കരണ്‍ ജോഹറാണ്. ജാന്‍വിയുടെ ധടക് ആദ്യം കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ശ്രീദേവിയായിരുന്നു. വെള്ളിയാഴ്ച്ച നടന്ന സ്‌പെഷല്‍ സ്‌ക്രീനിങ്ങില്‍ എല്ലാവരും ഓര്‍ത്തതും ശ്രീദേവിയെ തന്നെ. ഈ സാഹചര്യത്തിലാണ് ശ്രീദേവിയുടെ അടുത്ത സുഹൃത്ത് കൂടിയായ ഷബാന ആസ്മിയുടെ പോസ്റ്റ് പുറത്തുവന്നത്. ശ്രീദേവിയുടെ കൂടെയുള്ള ഫോട്ടോ സഹിതമാണ് ഷബാന ഈ വാക്കുകള്‍ പോസ്റ്റ് ചെയ്തത്. പ്രേക്ഷകരുടെ പ്രശംസ ഏറെ പിടിച്ചു പറ്റിയ മറാത്തി ചിത്രം സായ്‌റാത്തിന്റെ ഹിന്ദി റീമേക്കാണ് ധടക്.
https://www.facebook.com/Malayalivartha