കേട്ടാല്‍ ഞെട്ടിപ്പോകുന്ന രഹസ്യങ്ങളുടെ കൂമ്പാരവുമായി കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പ്രിയങ്ക ചോപ്ര
കേട്ടാല്‍ ഞെട്ടിപ്പോകുന്ന രഹസ്യങ്ങളുടെ കൂമ്പാരം തന്നെയാണ് പ്രിയങ്ക പുറത്തുവിട്ടത്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കുമ്പോള് കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രിയങ്ക എത്തിയിരുന്നു. വരുന്ന താരങ്ങളുടെ മനസ്സ് ചൂഴ്ന്നെടുത്ത് കാര്യങ്ങള്‍ പുറത്തുപറഞ്ഞെടുക്കുന്ന കരണ്‍ പ്രിയങ്കയെയും വെറുതെ വിട്ടില്ല.
പരിപാടിയുടെ പ്രമൊ വീഡിയോയില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഞെട്ടിപ്പോകുന്ന രഹസ്യങ്ങളുടെ കൂമ്പാരം തന്നെയാണ് പ്രിയങ്ക പുറത്തുവിട്ടത്. കാമുകനൊപ്പം ഷവര്‍ ചെയ്തിട്ടുണ്ടെന്നും പ്രണയം തകര്‍ന്നപ്പോള്‍ മുന്‍കാമുകനെ ചുംബിച്ച കഥയും പ്രിയങ്ക പറയുകയുണ്ടായി. ഇതൊന്നും പോരാതെ ഫോണ്‍ സെക്സില്‍ ഏര്‍പ്പെട്ട കഥയും പ്രിയങ്ക വെളിപ്പെടുത്തി. വിവാഹത്തെക്കുറിച്ചും പങ്കാളിക്ക് വേണ്ട ഗുണങ്ങളെപ്പറ്റിയും പ്രിയങ്ക പറയുന്നുണ്ട്.
അമേരിക്കന്‍ അവതാരിക എല്ലെന്‍ ഡിജെനറേര്‍സുമായുള്ള ടെലിവിഷന്‍ ഷോയില്‍ ടക്കീല കഴിച്ച് പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ഇപ്പോള്‍ രാജ്യാന്തരപ്രശസ്തയായി കഴിഞ്ഞു. ക്വാന്‍ഡിക്കോ സീരിയലും അടുത്തിറങ്ങാന്‍ പോകുന്ന ബേവാച്ച് സിനിമയും പ്രിയങ്കയെ ഹോളിവുഡിലും പ്രശസ്തയാക്കി. പരിപാടിയുടെ പ്രമൊ വീഡിയോയിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകംതന്നെ ചര്‍ച്ചയായി കഴിഞ്ഞു.
https://www.facebook.com/Malayalivartha