നടി ട്വിങ്കിള്‍ ഖന്ന തന്റെ പുത്രനെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും പറയുന്നു!
കുടുംബത്തിനും ബന്ധങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. അതിന്റെ ഏറ്റവും വലിയ തെളിവാണ് അക്ഷയുടെ സഹോദരി രക്ഷാബന്ധന്‍ ദിനത്തില്‍ പങ്കുവെച്ച ഒരു വിഡിയോ. സ്വാതന്ത്ര്യത്തോടെ വളരാനും സ്വയം തീരുമാനങ്ങളെടുക്കാനും തന്നെ പഠിപ്പിച്ചത് അക്ഷയ് ആണെന്നു പറഞ്ഞു കൊണ്ടാണ് ഹൃദയസ്പര്‍ശിയായ ആ വിഡിയോ അക്ഷയ് കുമാറിന്റെ സഹോദരി പങ്കുവെച്ചത്.
അതിനു പിന്നാലെയാണ് അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന അതിമനോഹരമായ ഒരു വിഡിയോ പങ്കുവെച്ചത്. അക്ഷയ് കുമാറും മകനും അടുക്കളയില്‍ പാചകം ചെയ്യുന്നതിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ട് ട്വിങ്കിള്‍ പറയുന്നതിങ്ങനെ... 'അതിഥികള്‍ക്കായി ഭക്ഷണമൊരുക്കുന്ന തിരക്കിലാണിരുവരും. ഇങ്ങനെയാണ് ഞാനെന്റെ ആണ്‍കുട്ടികളെ പരിശീലിപ്പിച്ചിരിക്കുന്നത്'.
സിനിമയിലെ നായകവേഷത്തില്‍ മാത്രമല്ല കുടുംബനാഥന്റെ റോളിലും അക്ഷയ് പെര്‍ഫക്റ്റ് ആണെന്നാണ് രണ്ടു വിഡിയോയും കണ്ട ആരാധകരുടെ പ്രതികരണം.
https://www.facebook.com/Malayalivartha