താര സുന്ദരി ശ്രീദേവിയുടെ പുത്രിയും ഷാഹിദ് കപൂറിന്റെ അനുജനും പ്രണയത്തില്‍
ശ്രീദേവിയുടെ മകള്‍ ജാന്‍വിയും ഷാഹിദ് കപൂറിന്റെ അനുജന്‍ ഇഷാന്‍ ഖാതറും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. വാഹ് ലൈഫ് ഹാ തോ അസി എന്ന സിനിമയില്‍ ഇരുവരും മുഖം കാണിച്ചതല്ലാതെ അഭിനയം തുടങ്ങിയിട്ടില്ല. മുംബയിലെ മിഡ് ഡേകളിലെ ഗോസിപ്പ് കോളങ്ങളില്‍ ജാന്‍വിയും ഇഷാനും നിറഞ്ഞ് നില്‍ക്കുകയാണ്. രണ്ട് പേരുടെയും ഡേറ്റിംഗ് ഫോട്ടോസും പ്രചരിക്കുന്നുണ്ട്. മുംബയില്‍ പലയിടത്തും വെച്ച് ഇവരെ കണ്ടിട്ടുണ്ടെന്നും വാര്‍ത്തകളില്‍ പറയുന്നു.
വാര്‍ത്തകള്‍ ഷാഹിദ് കപൂറിനെ അസ്വസ്ഥനാക്കി. പല തവണ അനുജനെ താക്കീത് ചെയ്തതായും പറയുന്നു. സ്വകാര്യത നാട്ടുകാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും നിന്റെ ആദ്യ ചിത്രമായ ബിയോണ്ട് ദി ക്ലൗഡ്‌സിന് വേണ്ടത്ര ജനശ്രദ്ധ കിട്ടില്ലെന്നും അനുജനെ ഉപദേശിച്ചു. എന്നാല്‍ ഇഷാന്‍ ജാന്‍വിയില്‍ മയങ്ങിക്കഴിയുകയാണ്.
അതേസമയം ശ്രീദേവി ഇക്കാര്യത്തില്‍ മകളെ ഉപദേശിക്കുകയോ, നിയന്ത്രിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അറിവ്. പുതിയ തലമുറ പുതിയരീതിയിലുള്ള ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനെ അവര്‍ എതിര്‍ക്കില്ലെന്നാണ് പറയുന്നത്. ശ്രീദേവി മറ്റൊരാളുടെ ഭര്‍ത്താവായിരുന്ന ബോണി കപൂറിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. അപ്പോള്‍ മകളെ തെറ്റ് പറയാനാകില്ലെന്നാണ് ഗോസിപ്പ് കോളങ്ങളില്‍ പറയുന്നത്.
https://www.facebook.com/Malayalivartha