നടിയുടെ ഫേസ്ബുക്ക്‌ചിത്രം; അബദ്ധംപ്പറ്റിയത് ട്രോളന്മാർക്ക്
സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ട്രോളർമാരുടെ ഇരയായിരിക്കുകയാണ് ബോളിവുഡ് നടി പരിനീതി. ആസ്ട്രേലിയയിൽ ടൂറടിച്ചു നടക്കുന്ന കക്ഷി ഉല്ലാസവേളകൾ ആനന്ദകരമാക്കാനായി ചില ചിത്രങ്ങളെടുക്കുകയും അതു സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു.
ഒരു കൊവാലയെ കൈയിലേന്തി നിൽക്കുന്ന ചിത്രമാണ് പരിനീതി പോസ്റ്റ് ചെയ്തത്. കൊവാലയെ പാണ്ടയായി തെറ്റിദ്ധരിച്ച ചില മണ്ടൻമാർ പരിനീതിയെ നന്നായി ട്രോളുകയും ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ പരിനീതി ചോപ്രയുമായി പ്രണയത്തിലാണെന്ന അഭ്യൂഹം ചൂടുപിടിച്ചു നിൽക്കുകയാണ്. ഈ അവസരത്തിലാണ് കൊവാലയെ കൈയിലേന്തിയുള്ള പരിനീതിയുടെ നിൽപ്പ്.
കൊവാലയെ പാണ്ടയായി തെറ്റിദ്ധരിച്ച ട്രോളന്മാർ ഈ പാണ്ടയാണോ ഹർദിക് പാണ്ഡ്യ എന്ന മട്ടിലുള്ള വഷളൻ പ്രതികരണങ്ങൾ ചിത്രത്തിനു താഴെയായി പോസ്റ്റ് ചെയ്യുന്നുണ്ട്. ചിത്രത്തിൽ മോശമായ കമന്റുകളുണ്ടെകിലും ഇതുവരെയും താരം ഒന്നിനും പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha