പ്രേക്ഷകഹൃദയം കീഴടക്കി സണ്ണിയുടെ 'ലോക്ക ലോക്ക'
ബേബി ഡോള്‍, ലൈലാ ഓ ലൈലാ എന്നി ഹിറ്റുകള്‍ക്ക് ശേഷം സണ്ണി ലിയോണിന്റെ പുതിയ ഗാനം ലോക്ക ലോക്ക പുറത്തിറങ്ങി. ഈ വര്‍ഷത്തെ പാര്‍ട്ടി ഗാനം എന്ന ടാഗ് ലൈനോടുകൂടി സണ്ണി ലിയോണാണ് ട്വിറ്ററിലൂടെ ഗാനം പുറത്തിറക്കിയത്. വീഡിയോ പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രണ്ട് ലക്ഷത്തിലേറെ പേര് യു ട്യൂബില്‍ വീഡിയോ കണ്ടുകഴിഞ്ഞു.
ലോക്ക ലോക്ക വീഡിയോയുടെ പ്രധാന ആകര്‍ഷണം സണ്ണി ലിയോണ്‍ തന്നെയാണ്. ആരിഫ്ഖാൻ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ലോക്ക ലോക്ക പാടിയിരിക്കുന്നത് ശിവിയാണ്. മുമ്പിറങ്ങിയ പാട്ടുകളില്‍ നിന്ന് വ്യത്യസ്തമായാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നതെന്നാണ് റാഫ്റ്റര്‍ ടീം പറയുന്നത്.
https://www.facebook.com/Malayalivartha