സൊനാക്ഷിയുടെ ഒരു മണിക്കൂറിന് 10 ലക്ഷം!; ഫൈസ്റ്റാര്‍ ഹോട്ടലും ഫ്‌ളൈറ്റ് ടിക്കറ്റും വേറെ
സൊനാക്ഷി സിന്‍ഹ പുതിയ ചിത്രമായ ലെഗ്ഫഗിന്റെ റിലീസിന്റെ തിരക്കിലാണെങ്കിലും സ്വകാര്യചടങ്ങുകളില്‍ പങ്കെടുക്കാനും താരം സമയം കണ്ടെത്തുന്നുണ്ട്. ഉദ്ഘാനട ചടങ്ങുകള്‍ക്ക് മണിക്കൂറിന് പത്ത് ലക്ഷം രൂപയാണ് താരം ഈടാക്കുന്നത്. അതിന് പുറമേ ഫൈവ് സ്റ്റാര്‍ഹോട്ടലില്‍ താമസവും ബിസിനസ് ക്ലാസ് ടിക്കറ്റും നല്‍കണം. ജ്വല്ലറികളുടെ ഉദ്ഘാടനമാണെങ്കില്‍ തനിക്ക് ഇഷ്ടമുള്ള ആഭരണങ്ങള്‍ താരം സ്വന്തമാക്കും. ഇത് ഗിഫ്റ്റായി കടയുടമ കണക്കാക്കണം. ടെക്സ്റ്റയില്‍സിന്റെ ഉദ്ഘാടനത്തിലാണ് ക്ഷണിച്ചതെങ്കില്‍ തനിക്ക് ഇണങ്ങുന്ന ഫാഷനില്‍ വസ്ത്രങ്ങള്‍ തയ്പ്പിക്കാന്‍ തുണിയെടുക്കും പുറമേ സാരിയോട് ഏറെ ഇഷ്ടമുള്ള താരം കാഞ്ചീപുരം, ബനാറസ് സാരികളും സ്വന്തമാക്കും.
ഒരു മണിക്കൂറിലധികം ഉദ്ഘാടന ചടങ്ങുകളില്‍ സൊനാക്ഷി സാധാരണ പങ്കെടുക്കാറില്ല. വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകളില്‍ മാത്രമാണ് താരം അഭിനയിക്കുന്നത്. ബാക്കി സമയങ്ങളിലധികവും ഉദ്ഘാടന ചടങ്ങുകളിലും ഫാഷന്‍ഷോകളിലും പങ്കെടുക്കും. വിദേശങ്ങളിലെ ഷോപ്പുകളുടെയും മറ്റും ഉദ്ഘാടനത്തിനാണ് താരം അധികവും പങ്കെടുക്കുന്നത്. ദുബയ്, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലാണ് ഇതിനായി ഏറ്റവുമധികം പറന്നിട്ടുള്ളത്. അടുത്തിടെ ലെഗ്ഫഗിന്റെ ചിത്രീകരണത്തിനായി ഇംഗ്ലണ്ടില്‍ പോയപ്പോഴും താരം ഉദ്ഘാടങ്ങളില്‍ പങ്കെടുക്കാനായി സമയം കണ്ടെത്തി. ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ കിട്ടുന്ന സമ്മാനങ്ങള്‍ക്ക് നികുതി അടയ്‌ക്കേണ്ട. മാത്രമല്ല വിദേശത്ത് നിന്ന് ലഭിക്കുന്ന പണത്തിന് വ്യക്തമായ കണക്കുകള്‍ കാണിക്കേണ്ട. അവ എന്‍.ആര്‍.ഐ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ മതി.
https://www.facebook.com/Malayalivartha