18 കിലോ അഞ്ച് മാസം കൊണ്ട് കജോള്‍ കുറച്ചത് എങ്ങനെയാണെന്നോ?
അഞ്ച് മാസം കൊണ്ട് ബോളിവുഡ് നടി കജോള്‍ 18 കിലോ കുറച്ചത് എങ്ങനെയാണെന്നോ. രണ്ടാമത്തെ കുട്ടി ജനിച്ച ശേഷമാണ് കജോള്‍ ഭാരം കുറച്ചത്.
ശരീരം തടിവയ്ക്കുക എന്ന് പറയുന്നത് നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതിന് തുല്യമാണെന്നാണ് കജോള്‍ വിശ്വാസിക്കുന്നത്. ഗര്‍ഭകാലത്ത് കൊഴുപ്പ് അടിഞ്ഞ് കൂടിയ വയര്‍, അരക്കെട്ട്, തട, കൈകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു തടികുറയ്ക്കല്‍.
300 പുഷ്അപ് വരെ കൂളായി ചെയ്യും. ചിക്കന്‍, മട്ടന്‍, മീന്‍, മുട്ട, നട്‌സ്, പാല്‍ എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു ഡയറ്റ്. എല്ലാം കഴിക്കും എന്നാല്‍ ആവശ്യത്തിന് മാത്രം.
എണ്ണ, ജങ്ക് ഫുഡ്, എന്നിവ മാത്രമാണ് കജോള്‍ ഒഴിവാക്കിയത്. എല്ലാം കഴിക്കാം എന്നാല്‍ ആവശ്യത്തിന് ആകണമെന്ന പക്ഷക്കാരിയാണ് കജോള്‍. ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കേണ്ടതെന്ന് കജോള്‍ പറയുന്നു.
https://www.facebook.com/Malayalivartha